ന്യൂസ് റൂമുകളിൽ ടെക്നോളജി സ്ഫോടനം സൃഷ്ടിച്ചതിന്റെ ഫലമാണ് ഡിജിറ്റൽ ന്യൂസ് സാങ്കേതിക വിദ്യയിലേക്ക് ലോകം മാറിയതും മൊബൈൽ ഫോൺ വാർത്താ വിന്യാസത്തിന്റെ ചാലകമായതും. ഇത്രയും നാൾ വാർത്ത ശേഖരിക്കുന്നതിനും വിന്യസിക്കുന്നതിനും നെറ്റ് വർക്ക് ചെയ്യുന്നതിനുമാണ് ടെക്നോളജി മുന്നിൽ നിന്ന് നയിച്ചതെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് നവ സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെ നമ്മുടെ ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റുകയാണ്.

ഇന്ത്യയിലാദ്യമായി ഒരു ‍ഡിജിറ്റൽ ന്യൂസ് മീഡിയ, അതിന്റെ സ്റ്റുഡിയോയിൽ ഒരു AI അവതാറിനെ വാർത്ത അവതരിപ്പിക്കാൻ നിയോഗിക്കുകയാണ്. സ്റ്റാർട്ടപ്പുകൾക്കും, ഇന്നവേറ്റേഴ്സിനും, സംരംഭകർക്കുമായി 2016ൽ തുടങ്ങിയ channeliam.com, ന്യൂസ് റൂമിൽ നിർമ്മിത ബുദ്ധിയുടെ സാധ്യത ഉപയോഗിക്കുന്നു. ഈ AI അവതാർ നിങ്ങൾളിലേക്ക് ഇനി വാർത്ത എത്തിക്കും. ഞങ്ങൾ അവർക്ക് നൽകിയ പേര് പ്രഗതി എന്നാണ്. ഇംഗ്ളീഷ് എഡിഷനിലെ വാർത്തകളിലാകും AI അവതാർ ഉപയോഗിക്കുക. വളരെ പെട്ടെന്ന് തന്നെ ചാനൽ അയാം ഡോട്ട് കോമിന്റെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷ എഡിഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുപയോഗിച്ചുള്ള അവതാറുകൾ വാർത്തകൾ അവതരിപ്പിക്കും.  

നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗിലൂടെയാണ് വിവിധ ഭാഷകൾ സംസാരിക്കാൻ അവതാറുകളെ പര്യാപ്തമാക്കുന്നത്. ലോകത്ത് നിരവധി സ്റ്റാർട്ടപ്പുകൾ NLP പ്രോജക്റ്റുകളിൽ വലിയ നേട്ടം ലക്ഷ്യമിടുന്നുണ്ട്. മനുഷ്യർ കൈകാര്യം ചെയ്യുന്ന വിവിധ മേഖലകളിൽ അവതാറുകൾ ജോലി ഏറ്റെടുക്കുമെന്നത് യാഥാർത്ഥ്യമാണ്. അവതാറുകളെ ഉപയോഗിച്ചുള്ള ലിംഗ്വിസ്റ്റിക് പ്രോഗ്രമുകൾ വാസ്തവത്തിൽ അതിന്റെ പ്രാരംഭ ദിശയിലാണ്. ഈ മേഖലയിലെ ഓരോ ഇന്നവേഷനും ന്യൂസ് റൂമിലേക്ക് കൊണ്ടുവരാൻ CHANNELIAM.COM ശ്രമിക്കുകയാണ്.  കൃത്യതയാർന്നതും കൂടുതൽ മേഖലകളെ ഉൾക്കൊള്ളുന്നതുമായ വാർത്ത പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആ സാങ്കേതിക വിദ്യകൾ ഉപകാരപ്പെടും.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് എന്നിവയിൽ channeliam.com കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന നിർണ്ണായകമായ അന്വേഷണങ്ങൾ കൂടുതൽ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേക്ഷകരുടെ പിന്തുണയുണ്ടാകുമെന്ന് കരുതട്ടെ!

An AI avatar is being used by a digital news outlet in India for the first time to broadcast news from its studio. Channeliam.com, launched in 2016, enables the potential of artificial intelligence in the newsroom for startups, innovators, and entrepreneurs. We’ll now convey the news to you via this AI avatar. We have named them Pragati. The English edition of the news will employ AI Avatars. | First AI News Reading Avatar | AI News Reader

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version