മുംബൈയിൽ അത്യാധുനിക മെഡിക്കൽ സിറ്റി നിർമിക്കാൻ റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ജീവകാരുണ്യവിഭാഗമായ റിലയൻസ് ഫൗണ്ടേഷനാണ് (Reliance Foundation) മെഡിക്കൽ സിറ്റിക്കു പിന്നിൽ. 2000 ബെഡ് ശേഷിയുള്ള പദ്ധതി രാജ്യത്തെ സ്വകാര്യ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഏറ്റവും മികച്ചതായി മാറുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി (Nita Ambani) അറിയിച്ചു.

വെറുമൊരു ആശുപത്രി എന്നതിനപ്പുറമായിരിക്കും റിലയൻസ് മെഡിക്കൽ സിറ്റിയുടെ പ്രവർത്തനം. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ നവീകരണത്തിന്റെ പുതിയ വഴിത്തിരിവായി പദ്ധതി മാറും. എഐ പവേർഡ് ഡയഗ്നോസ്റ്റിക്സ്, അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യ, ഇന്ത്യയിലെയും ലോകത്തിലെയും മികച്ച ഡോക്ടർമാർ തുടങ്ങിയവയിലൂടെ മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കുമെന്നും നിത അംബാനി പറഞ്ഞു. ഭാവി തലമുറയിലെ ആരോഗ്യ സംരക്ഷണ വിദഗ്ധരെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള മെഡിക്കൽ കോളേജും മെഡിക്കൽ സിറ്റിയുടെ ഭാഗമായി കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു
Reliance Foundation is constructing a 2,000-bed medical city in Mumbai, featuring AI-powered diagnostics and a medical college for future healthcare experts.