ഓപ്പര്‍ച്യൂണിറ്റികളുടെ വിശാലമായ ക്യാംപസാണ് സ്റ്റാര്‍ട്ടപ് മേഖലയെന്ന പ്രഖ്യാപനവും സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ ത്രില്ലുമാണ് അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐആം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ പകര്‍ന്ന് നല്‍കിയത്. പ്യുവര്‍ ലിംവിംഗ് ഫൗണ്ടറും ചെക്കുട്ടി പാവകളുടെ കോഫൗണ്ടറുമായ ലക്ഷ്മി മേനോന്, സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിലെ വലിയ അനുഭവങ്ങള്‍ കുട്ടികളോട് ഷെയര്‍ ചെയ്തു.
ചേക്കുട്ടി പാവകളുടെ നിര്‍മ്മാണത്തെ കുറിച്ചും അതില്‍ നിന്ന് വരുമാനം ലഭിച്ചതിനെ കുറിച്ചുമുള്ള അനുഭവങ്ങള്‍ ലക്ഷ്മി മേനോന് കുട്ടികളുമായി പങ്കുവെച്ചു.
ഐആം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ, ഏറ്റവും വലിയ സ്റ്റുഡന്റ് നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോകുമെന്ന് ചാനല്‍ അയാം സിഇഒ നിഷ കൃഷ്ണന് പറഞ്ഞു. വിദ്യാര്‍ഥികള്‍ സിറ്റിസണ്‍ ജേണലിസ്റ്റുകളായി മാറുകയാണ് ഇവിടെ. ക്യാംപസില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിദ്യാര്‍ഥികളാണ് തയ്യാറാക്കി അവതരിപ്പിക്കുക.
എന്‍ട്രപ്രണര്‍ഷിപ്പും സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പും സ്വപ്നം കാണുന്ന നൂറുകണക്കിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ ഐആം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയുടെ ഔപചാരിക തുടക്കത്തിന് പങ്കാളികളാകാനെത്തിയത്. ക്യൂകോപ്പി കോഫൗണ്ടര്‍ അരുണ്‍ പേറൂളി ഹൗ ടു സ്റ്റാര്‍ട്ട് എ സ്റ്റാര്‍ട്ടപ് എന്ന ടോപ്പിക്കില്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.
വലിയ സ്വപ്നങ്ങള്‍ ഫാമിലിയിലും മറ്റും അവതരിപ്പിക്കുമ്പോള്‍ പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണെന്നും സ്വപ്നവുമായി മുന്നേറണമെന്നും അരുണ്‍ പെരൂളി അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
റോയല്‍ കോളജിലെ ക്യാംപസ് അംബാസിഡര്‍മാരെ ചടങ്ങില്‍ പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ കെ.സി. സുബ്രഹ്മണ്യന്, IEDC നോഡല്‍ ഓഫീസര്‍ സുഹാസ് പി, ഇസി എച്ഒഡി കൃഷ്ണകുമാര്‍, അഖില്‍ മാധവ്, ഐശ്വര്യ എന്നിവര്‍ സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ സംഘടിപ്പിക്കുന്നതില്‍ പങ്കാളികളായി.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും ഐആം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോയെ സപ്പോര്‍ട്ട് ചെയ്യുന്നു.