മലയാളിയായ ഹരി മേനോന്‍ ഫൗണ്ടറായ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് Bigbasket യൂണികോണ്‍ ക്ലബില്‍ ഇടം നേടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് അര്‍ഹിക്കുന്ന വളര്‍ച്ചയാകും അത്. സീരീസ് എ റൗണ്ടില്‍ 150 മില്യണ്‍ ഡോളര്‍, അതായത് ഏതാണ്ട്, 1000 കോടിയോളം രൂപയുടെ നിക്ഷേപം നേടിയാണ് Bigbasket യൂണികോണ്‍ ക്ലബിലെത്തുന്നത്. പുതിയ ഫണ്ടിംഗോടെ Bigbasketന്റെ മൂല്യം 120 കോടി ഡോളറായി.
മലയാളി ഫൗണ്ടറായ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ്
100 കോടി ഡോളറിലധികം വാല്യുവുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യൂണികോണ്‍ ക്ലബില്‍ എത്തുന്നത്. ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Bigbasket, ഹരി മേനോനും VS Sudhakar, Vipul Parekh, Abhinay Choudhari, VS Ramesh എന്നിവര്‍ ചേന്ന് 2011ലാണ് സ്ഥാപിച്ചത്.
ആലിബാബയുടെ നിക്ഷേപം 50 മില്യണ്‍ ഡോളര്‍
നിലവിലെ നിക്ഷേപകരായ ആലിബാബയാണ് പുതിയ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. 50 മില്യണ്‍ ഡോളറാണ് ആലിബാബയുടെ നിക്ഷേപം. സൗത്ത് കൊറിയയുടെ Mirae Asset, CDC Group, ഡെവലപ്‌മെന്റ് ഫിനാന്‍സ് ഗ്രൂപ്പ് എന്നിവയും റൗണ്ടില്‍ പങ്കെടുത്തു. 60 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് Mirae Asset നടത്തിയത്. യുകെ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള CDC ഗ്രൂപ്പ് 50 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി. ഇതോടെ രാജ്യത്തെ ഏറ്റവും ശക്തമായ ഇ കൊമേഴ്‌സ് ഗ്രോസറി ഷോപ്പിംഗ് നെറ്റ് വര്‍ക്കായാണ് ബിഗ്ബാസ്‌ക്കറ്റ് മാറുന്നത്.