ബുള്ളറ്റുകള്‍ക്ക് പുതിയ ആക്സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്. 600 രൂപ വിലയുള്ള ഹാന്‍ഡില്‍ബാര്‍ ബ്രേസ് പാഡുകള്‍ മുതല്‍ 10,000 രൂപ വിലയുള്ളമെഷീന്‍ കട്ട് അലോയ് വീലുകള്‍ വരെ പുതിയ ആക്സസറി പട്ടികയിലുണ്ട്.റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ബുള്ളറ്റ് 350, 500 മോഡലുകള്‍ക്കാണ് പുതിയ ആക്സസറികള്‍ അനുയോജ്യമാകുക. ക്ലാസിക് മോഡലുകള്‍ക്കായി കമ്പനി പ്രത്യേകം ആവിഷ്ക്കരിച്ചിരിക്കുന്ന മെഷീന് കട്ട് വീലുകളാണ് ആക്സസറി പട്ടികയിലെ മുഖ്യ ആകര്‍ഷണം. പ്രൊട്ടക്ഷന്‍, കണ്ട്രോള്, ബോഡിവര്‍ക്ക്, ലഗ്ഗേജ്, എന്ജിന് തുടങ്ങി വിവിധ ഗണത്തില്‍പ്പെടുന്ന ആക്സസറികള്‍ ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം. 2,150 രൂപയാണ് റൈഡര്‍ക്കായുള്ള പ്രത്യേക ടൂറിങ് സീറ്റിന് വില.