അക്കിക്കാവ് റോയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച Fire Extinguisher അതിലുപയോഗിച്ചിരിക്കുന്ന മീഡിയം കൊണ്ട് വ്യത്യസ്തമാവുകയാണ്. സാധാരണ ഫയര്‍ എക്സ്റ്റിന്‍ക്യൂഷറുകളില്‍ കെമിക്കല്‍സാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചിരിക്കുന്ന ഫയര്‍ എക്സ്റ്റിന്ക്യൂഷറിന്റെ മീഡിയം സൗണ്ട് വേവ്സ് ആണ്. സൗണ്ട് വേവ്സ് ഫയര്‍ എക്സ്റ്റിന്‍ക്യൂഷര്‍ എന്നാണ് ഈ പ്രൊഡക്ടിന്റെ പേര്. അശ്വിന് തമ്പി, ബികിന് രാജ്, റഫീഖ് എന്നീ മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഫയര്‍ എക്സ്റ്റിന്‍ക്യൂഷര്‍ നിര്‍മ്മിച്ചത്.
പെട്രോള്‍ പമ്പുകളിലും മറ്റുമുണ്ടാകുന്ന തീപിടുത്തങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അണയ്ക്കാന്‍ സൗണ്ട് വേവ്സ് ഫയര്‍ എക്സ്റ്റിന്ക്യൂഷന് സഹായിക്കുമെന്ന് ഫൗണ്ടേഴ്സ് പറയുന്നു. കാലാവധിയുടെ പ്രശ്മോ, മണം, പൗഡര്‍ തുടങ്ങിയ പ്രശ്നങ്ങളോ ഇതിനില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലെ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഫയര്‍ എക്സ്റ്റിന്ക്യൂഷറില് നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന സൗണ്ട് വേവ് ആണ് തീയണക്കാന്‍ സഹായിക്കുന്നത്. നീളത്തിലുള്ള വേവ്സ് ആണ് സിസ്റ്റത്തില്‍ യൂസ് ചെയ്തിരിക്കുന്നത്.
സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പില്‍ നിന്ന് പ്രൊഡക്ട് ഡെവലപ്മെന്റിലേക്ക് പോകാനാണ് വിദ്യാര്‍ഥികളുടെ പ്ലാന്‍.
പ്രൊഡക്ട് ഡെവലപ്മെന്റിനും മറ്റും കോളേജില്‍ നിന്ന് മികച്ച രീതിയിലുള്ള പിന്തുണ ലഭിക്കുന്നതായി വിദ്യാര്‍ഥികള്‍. ഫണ്ടിംഗ് പോലുള്ള കാര്യങ്ങളില്‍ കോളേജ് പിന്തുണ നല്കുന്നു. കോളേജിലെ IEDCയുടെ സഹായത്തോടെയാണ് ഫയര്‍ എക്സ്റ്റിന്‍ക്യൂഷര്‍ പ്രൊഡക്ടായി ചെയ്തു വരുന്നത്.
The fire extinguisher invented by the students of Royal College of Engineering and Technology, Thrissur, is standing out for its uniqueness. Instead of using chemicals, this fire extinguisher uses sound waves to douse the fire.More interestingly, it contains zero chemicals and has no expiry date. Ashwin, Begin Raj & Rafeek of Mechanical stream have invented the digital fire extinguisher.Longitudinal or compression waves are used in this invention as the particles in these waves move in the same direction and thus create pressure in that area which eventually helps to quench the fire.