ടെക്ക് ഇന്‍ഡസ്ട്രിയിലെ ഏറ്റവും ഹോട്ടസ്റ്റ് സെക്ടറായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മേഖലകളിലും പിടിമുറുക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയ്ക്ക് ലഭിക്കുന്ന ഫണ്ടും ഹൈപ്പുമെല്ലാം കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളെ AIയിലേക്ക് തിരിയാന്‍ പ്രചോദിപ്പിക്കുന്നു. 2018ല്‍ മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് AI കമ്പനികള്‍ക്ക് ലഭിച്ചത്. അത് 2030 ആകുമ്പോഴേക്കും 15 ട്രില്യണിലധികം വരുമെന്നാണ് റിസര്‍ച്ച് ഫേമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍സിന്റെ റിപ്പോര്‍ട്ട്.

AI സ്‌പേസില്‍ ഏറ്റവും ശ്രദ്ധേയമായ അഞ്ച് യൂറോപ്പ്യന്‍ കമ്പനികളെ അറിയാം

വോയ്സ് അസിസ്റ്റന്റായി German Autolabs

ബര്‍ലിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വോയ്‌സ് അസിസ്റ്റന്റ്‌സ് ഡെവലപ്പറാണ് German Autolabs

കാറിലുപയോഗിക്കാവുന്ന വോയ്‌സ് അസിസ്റ്റന്റായ Chris ആണ് German Autolabs ഡെവലപ് ചെയ്തത്

ഡാഷ്‌ബോര്‍ഡില്‍ ഒരു ഡിസ്‌പ്ലെ ഇന്‍സ്റ്റാള്‍ ചെയ്ത വൃത്താകൃതിയിലുള്ള ഡിവൈസാണ് Chris

ടെക്സ്റ്റ് മെസേജ് അയക്കാനും മ്യൂസിക് പ്ലേ ചെയ്യാനും, നാവിഗേഷനും വോയ് കമാന്‍ഡിലൂടെ Chris സഹായിക്കും

7 മില്യണ്‍ ഡോളറാണ് German Autolabs ഫണ്ട് നേടിയത്

നഗരങ്ങളെ ശുചീകരിക്കാന്‍ Qucit

അര്‍ബന്‍ ഡെവലപ്മെന്റ് കാര്യക്ഷമമാക്കാന്‍ AI ഉപയോഗിക്കുന്ന ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പാണ് Qucit

നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കാനും ഗതാഗത നിയന്ത്രണം മെച്ചപ്പെടുത്താനും പ്രവര്‍ത്തിക്കുന്നു

AI അല്‍ഗൊരിതം ഉപയോഗിച്ച് നഗരങ്ങളെ എങ്ങനെ മെച്ചപ്പെട്ടതാക്കാമെന്നതിന് ഉദാഹരണമാണ് Qucit

1.7 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് Quicit നേടിയത്

ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടായി Merantix

AI റിസര്‍ച്ച്, ഇന്‍കുബേറ്റര്‍ ലാബാണ് ജര്‍മ്മന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Merantix

ആരോഗ്യമേഖലയിലുള്ള MX Healthcare ആണ് Merantixന്റെ ശ്രദ്ധേയമായ കണ്ടുപിടുത്തം

Mammogram X-rays അനലൈസ് ചെയ്യാനും ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടത്താനും MX Healthcare, AI അല്‍ഗൊരിതം ഉപയോഗിക്കുന്നു

Braingineers ഇമോഷ്ണലാണ്

ഇമോഷന്‍ അനലിറ്റിക്‌സ് കമ്പനിയായ Braingineers ആംസ്റ്റര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്നു

തങ്ങളുടെ കണ്ടന്റ് യൂസേഴ്‌സിന്റെ വികാരങ്ങളെയും പെരുമാറ്റത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കാന്‍ കമ്പനികളെ സഹായിക്കുന്നതിന് Braingineers AI ഉപയോഗിക്കുന്നു

ഇന്റര്‍നെറ്റില്‍ നിന്ന് ഡാറ്റ കളക്ട് ചെയ്യാന്‍ EEG ഹെഡ്‌സെറ്റും ഐ ട്രാക്കിംഗ് ഡിവൈസുകളും Braingineers ഉപയോഗിക്കുന്നു

ട്രെയിനിംഗ് നല്‍കാന്‍ Understand.ai

ജര്‍മ്മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Understand.ai

കംപ്യൂട്ടര്‍ വിഷന്‍ അല്‍ഗൊരിതത്തില്‍ ട്രെയിനിംഗും ടെസ്റ്റ് ഡാറ്റയും നല്‍കുന്നു

സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലാണ് Understand.ai ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version