സംരംഭം വിജയിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും സഹായിക്കുന്ന പരിപാടിയുമായി Startup Weekend ഒരുങ്ങുന്നു. അമേരിക്കന്‍ സീഡ് ആക്സിലറേറ്റര്‍ Techstars ആണ് കേരള സ്റ്റാര്‍ട്ടപ് മിഷനും ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്സുമായി ചേര്‍ന്ന് വീക്കന്റ് ഇവന്റ് സംഘടിപ്പിക്കുന്നത്.
മെയ് 17 മുതല്‍ 19 വരെ തിരുവനന്തപുരം B’HUBലാണ് പരിപാടി.
ഡെവലപ്പേഴ്സ്, ബിസിനസ് മാനേജേഴ്സ്, സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍, ഗ്രാഫിക് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാവശ്യമായ പുത്തന്‍ ആശയങ്ങളും, ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ടീം ഫോര്‍മേഷനും, പ്രോട്ടോടൈപ് പ്രസന്റേഷനും പരിചയിക്കാന്‍ ഇവന്റ് സഹായിക്കും. 54 മണിക്കൂറാണ് പരിപാടിയുടെ ദൈര്‍ഘ്യം.
ആദ്യം ദിനം പ്രൊജക്ട് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിച്ചിങ്ങിനായി 60 സെക്കന്റ് ലഭിക്കും. പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരമാണ് രണ്ടാമത്തെ ദിവസം ഇവന്റിലുണ്ടാവുക. ഇവന്റിലുടനീളം മെന്ററിംഗ് സപ്പോര്‍ട്ടുമുണ്ടാകും.
Techstars startup weekends organization to conduct a 54-hours event in association with Google for startups at Trivandrum from 17 to 19 May 2019. B-Hub and KSUM will host the event.The first day will focus on activities such as choosing the project to work on. Once the projects are selected 60 seconds will be allotted for pitching and resume functional teamwork over the weekend.
Second day is meant for learning and working, local mentors will support throughout the event. Participants are responsible from finding customers to building product.The final day will conclude by presenting the demo or prototype in front of the panel judges and opportunity to mingle with mentors.
Startup Weekends is the perfect environment to test your idea and take the first steps towards launching your own startup. The event will set opportunity to mingle and get in touch with mentors.