Al ബേയ്‌സ്ഡ് ക്രെയിന്‍ സെക്യൂരിറ്റി മോണിറ്ററിങ് സൊല്യൂഷനുമായി Vervetronics. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന IOT പ്രൊഡക്ട് ഡവലപ്പ്മെന്റ് സ്റ്റാര്‍ട്ടപ്പാണ് Vervetronics. ഓവര്‍ലോഡ്, ബ്രേക്ക് ഗ്യാപ്പ് തുടങ്ങി ക്രെയിന്‍ സുരക്ഷ മുന്‍നിര്‍ത്തിയുള്ള വിവരങ്ങള്‍ ക്രെയിന്‍ മോണിറ്ററിങ് സൊല്യൂഷന്‍ വഴി മനസ്സിലാക്കാം. സെന്‍സര്‍ ഡിവൈസുകളും സ്മാര്‍ട്ട് ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ആന്‍ഡ്രോയ്ഡ് വേര്‍ഷനും വെര്‍വട്രോണിക്സിന്റെ പ്രത്യേകതയാണ്. 2014 ല്‍ ലോഞ്ച് ചെയ്ത Vervetronics സോഫ്റ്റ്വെയര്‍ ഡവലപ്പ്മെന്റിലും ഫങ്ഷണല്‍ സേഫ്റ്റിയിലും ഫോക്കസ് ചെയ്യുന്ന കമ്പനിയാണ്.