നിക്ഷേപം നേടിയെടുത്ത് Squats

ബോളിവുഡിലെ ഹിറ്റ്ചാര്‍ട്ടുകളില്‍ ഇടമുള്ള മസില്‍മാന്‍ സുനില്‍ ഷെട്ടി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപകനാകുന്നു. ബോഡി ടോണിംഗിന്റേയും ഹെല്‍ത്ത് ക്ലിനിക്കുകളുടേയും ട്രന്റ് മനസ്സിലാക്കിയാണ് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Squats എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സ്റ്റാര്‍ട്ടപ്പിലേക്ക് സുനില്‍ ഷെട്ടി നിക്ഷേപമിറക്കുന്നത്.

ഫിറ്റാകാന്‍, സ്മാര്‍ട്ടാകാന്‍ Squats

ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് തെറ്റായ പരിശീലനങ്ങളും ചിന്തകളും ഇന്നത്തെ കാലത്ത് നിലനില്‍ക്കുന്നുണ്ട്. അവിടെയാണ് സ്‌ക്വാര്‍ട്ട്‌സിന്റെ പ്രസക്തി. രാജ്യത്ത് ഫിറ്റ്‌നസ് ട്രെയിനിങ്ങിനുവേണ്ട ശരിയായ മാര്‍ഗനിര്‍ദേശങ്ങളും, പരിശീലനവും നല്‍കുകയാണ് സ്‌ക്വാര്‍ട്‌സിന്റെ ലക്ഷ്യം. 2016 ല്‍ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് വെല്‍നസ് സ്റ്റാര്‍ട്ടപ്പായ Squatsന് തുടക്കം കുറിക്കുന്നത്.

ശീലമാക്കാം നല്ല ഭക്ഷണം, പരിശീലനം

ശരിയായ ഭക്ഷണ ക്രമം, പരിശീലനം എന്നിവ ട്രെയിനിങ്ങിന്റെ ഭാഗമായി രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കുകയാണ് സ്‌ക്വാര്‍ട്ട്‌സ്. 50 ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ ഫിറ്റാക്കുകയും ഒരു ലക്ഷം ആള്‍ക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നിടുകയുമാണ് സ്‌ക്വാര്‍ട്‌സ്.

മൊബൈല്‍ വഴി നടന്നത് 2 ലക്ഷം ഡൗണ്‍ലോഡുകള്‍

2018 സെപ്തംബറില്‍ സ്‌ക്വാര്‍ട്‌സിന്റെ മൊബൈല്‍ അപ്ലിക്കേഷനായ FITTR വഴി 2 ലക്ഷം ഡൗണ്‍ലോഡും നടന്നു. സ്‌ക്വാര്‍ട്‌സിന് വേണ്ട ടെക്‌നോളജി ഡവലപ്പ്‌മെന്റിനും പ്രവര്‍ത്തനം വിപുലമാക്കാനും സുനില്‍ഷെട്ടിയുടെ നിക്ഷേപം കമ്പനി വിനിയോഗിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version