സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പ്രൊമോട്ട് ചെയ്യും
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗുമായി രാജസ്ഥാന് സര്‍ക്കാരിന്റെ iStart. മുപ്പതോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1.20 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് രാജസ്ഥാന് സര്‍ക്കാര്‍ ഫണ്ട് നല്‍കിയത് . സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആക്സിലറേഷനും, വെന്‍ച്വര്‍ കാപ്പിറ്റല്‍ കണക്റ്റിവിറ്റിയും നല്കുന്ന പ്രോഗ്രാമാണ് iStart. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രൊമോട്ട് ചെയ്യുകയാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കുന്നതിലൂടെ ലക്ഷ്യമെന്ന് രാജസ്ഥാന് സര്‍ക്കാര്‍ വ്യക്തമാക്കി.
500 സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക ലക്ഷ്യം
ഐഡിയേഷന്‍ മുതല്‍ സ്കെയിലിംഗ് സ്റ്റേജ് വരെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഫണ്ട് ലഭിച്ചത് . ഇനീഷ്യല്‍ ഫിനാന്‍ഷ്യല്‍ കോസ്റ്റ്, മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍സ് തുടങ്ങിയ സപ്പോര്‍ട്ടും ഫണ്ടിന് പുറമെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. 2017ലാണ് രാജസ്ഥാന് സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ iStart Nest ലോഞ്ച് ചെയ്തത്. 2020 ആകുമ്പോഴേക്കും 500 സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനായി 55 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.