25 കോടി രൂപ നിക്ഷേപം നേടി ബൈക്ക് റെന്റല്‍ സ്റ്റാര്‍ട്ടപ്പ്. ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Vogo ആണ് Alteria കാപ്പിറ്റലില്‍ നിന്ന് നിക്ഷേപം നേടിയത്. ഇന്ത്യയിലെ പ്രധാന 5 നഗരങ്ങളില്‍ Vogo ബൈക്ക് റെന്റല്‍ സേവനം നടത്തുന്നു. ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത ശേഷം ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിവ രങ്ങള്‍ നല്‍കിയശേഷം Vogo ബുക്ക് ചെയ്യാം. ഹ്യൂമണ്‍ ഇന്ററാക്ഷന്‍ ഇല്ലാത്ത സെന്‍സറുകളാണ് സ്‌കൂട്ടറുകളില്‍ ഉള്ളത്. 2016 ല്‍ ആനന്ദ് അയ്യാദുരൈ, പദ്മ നാഭന്‍ ബാലകൃഷ്ണന്‍, സഞ്ചിത് മിത്താല്‍ എന്നിവര്‍ ചേര്‍ന്നാണ് Vogo ലോഞ്ച് ചെയ്തത്.