സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമൊരുക്കുകയാണ് സ്റ്റാര്‍ട്ടപ്പുകളുടെ ദൗത്യമെങ്കില്‍, കേരളം ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ എക്കോസിസ്റ്റത്തിന്റെ ഒരുക്കത്തിണ്. അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഇന്നവേഷന്‍ സോണായ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സ് അതിന്റെ റിയല്‍ ഹാപ്പനിംഗ് സ്പേസായി മാറുകയാണ്. ഈ ഇക്കോസിസ്റ്റത്തിലെ എക്സ്പേര്ട്സുകളുമായി പങ്കാളിത്തം വഹിച്ചും അവരെ ഒരു പ്ലാറ്റ്ഫോമിലേത്തിച്ചും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ റിസോഴ്സസും സ്കില്ലും ആക്സസ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് അവസരമൊരുക്കുന്നു.
വിവിധ ഡിപാര്‍ട്ട്മെന്റുകളുമായി യോജിച്ച് പ്രവര്‍ത്തിച്ച് സാധാരണക്കാരായ മനുഷ്യരുടെ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാന്‍ സ്റ്റര്‍ട്ടപ്പുകളുടെ സ്കില്ലുപയോഗിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തെ മറ്റ് വലിയ എക്കോസിസ്റ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം യുണീക്കാകുന്നത് അവിടെയാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. അതുകൊണ്ടുതന്നെ രാജ്യത്തെ നവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച മാര്‍ക്കറ്റാണ് കേരളം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനം കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് മെന്ററും സെയില്‍സ് ട്രെയിനറുമായ സുബ്രഹ്മണ്യന് ചന്ദ്രമൗലി പറഞ്ഞു. ഇവിടത്തെ എന്‍ട്രപ്രണേഴ്സ് മികച്ച ക്വാളിറ്റിയുള്ളവരാണ്. വിജയിക്കാന്‍ പരിശ്രമിക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ഡൊമെയ്നുകളില്‍ വര്‍ക്ക് ചെയ്യുന്നവരെങ്കിലും എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ച് വര്‍ക്ക് ചെയ്ത് പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഇന്റഗ്രേറ്റഡ് കോംപ്ലക്സെന്ന് KSUM മാനേജര്‍ സുമി സുകുമാരന്‍ വ്യക്തമാക്കി. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച എക്കോസിസ്റ്റമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പ്രൊവൈഡ് ചെയ്യുന്നതെന്ന് Tuttifrutti ഫൗണ്ടര്‍ അജീഷ് ഹബീബ് പറഞ്ഞു. മിഡില്‍ഈസ്റ്റ് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെയാണെന്ന് Foaps കോഫൗണ്ടര്‍ അബ്ദുള്‍ സലാഹ് പറഞ്ഞു. ഐഡിയ ഡെവലപ്മെന്റ് മുതല്‍ മാര്‍ക്കറ്റിംഗിലും എക്സ്പാന്ഷനിലും വരെ വലിയ പിന്തുണയാണ് സ്റ്റാര്‍ട്ടപ്പ് മിഷന് നല്‍കുന്നതെന്ന് Appfabs കോഫൗണ്ടര്‍ റെജാ റഹീം വ്യക്തമാക്കി. മെന്റേഴ്സിനെ കണക്ട് ചെയ്യാനും ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിലേക്ക് കടക്കാനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സഹായിച്ചുവെന്ന് Rapidor ചീഫ് ഇവാന്‍ജലിസ്റ്റ് തോംസണ്‍ സ്കറിയ തയില്‍ പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമുകളിലൊന്നാണ് ഇന്‍വെസ്റ്റര്‍ കഫെ. വിസികള്‍ക്കും ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനും മുന്നില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിച്ചിങ്ങിനുള്ള അവസരമൊരുക്കുന്ന പ്രോഗ്രാമാണ് ഇന്‍വെസ്റ്റേഴ്സ് കഫെ. ഇതാദ്യമായാണ് ഇന്ത്യയില്‍ സിസ്റ്റമാറ്റിക്കും പീരിയോഡിക്കുമായ ഫണ്ടിംഗ് അവസരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നത്. എല്ലാ മാസവും അവസാന ബുധനാഴ്ചകളിലാണ് ഇന്‍വെസ്റ്റര്‍ കഫെ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ സര്‍വൈവല്‍ റേറ്റ് തീര്‍ച്ചയായും ഇംപ്രൂവ് ചെയ്യുമെന്ന് ലീഡ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്മെന്റ് പ്രൊഫഷണല്‍ Sukriti Saroj വ്യക്തമാക്കി. ഏത് തരത്തിലുള്ള കമ്പനികളില്‍ നിക്ഷേപം നടത്താനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് ഇന്‍വെസ്റ്റര്‍ കഫെയില്‍ ഇന്‍വെസ്റ്റേഴ്സ് കമ്പനികളോട് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏതുതരത്തിലുള്ള പിന്തുണയാണ് ആവശ്യമെന്ന് ഇന്‍കുബേറ്റേഴ്സിനും മനസിലാക്കാന്‍ സാധിക്കുമെന്നും സുകൃതി സരോജ് കൂട്ടിച്ചേര്‍ത്തു.
ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സില്‍ നിന്നോ വിസികളില്‍ നിന്നോ ഫണ്ടിംഗിന് ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ ഇന്വെസ്റ്റേഴ്സിന് മുന്നിലെത്തിക്കാന്‍ ഇന്‍വെസ്റ്റര്‍ കഫെ സഹായിക്കുന്നുവെന്ന് യൂണികോണ്‍ ഇന്ത്യ വെന്‍ച്വേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പ് മിഷന്റെ നെറ്റ്വര്ക്കിംഗ് പ്രോഗ്രാമാണ് മീറ്റപ്പ് കഫെ. ഗവണ്മെന്റ് ഒഫീഷ്യല്‍സ്, ഇന്നവേറ്റേഴ്സ്, എന്‍ട്രപ്രണേഴ്സ് എന്നിവരുമായി ഇന്ററാക്ട് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുന്ന വേദിയാണ് മീറ്റപ്പ് കഫെ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കാസര്‍ഗോഡ് തുടങ്ങി കേരളത്തിന്റെ പല ഭാഗങ്ങളിലായി എല്ലാമാസവും മീറ്റപ്പ് കഫെ നടക്കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ന്നുവരാന്‍ സംസ്ഥാന ഗവണ്മെന്റുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് പ്രവര്‍ത്തിക്കുന്നത് വളരെ മികച്ച കാര്യമാണെന്ന് ലീഡര്‍ഷിപ്പ് ട്രെയിനര്‍ രജനികാന്ത് പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിന്റെ വീക്ക്ലി മീറ്റപ്പ് എല്ലാ ബുധനാഴ്ചകളിലും നടക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രോഗ്രാമില്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് സ്കില്‍സ് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. പ്രോബ്ലമാറ്റിക്കായ എംപ്ലോയീ സിറ്റുവേഷന് ഈസി സൊലൂഷന് മീറ്റപ്പില്‍ ചര്‍ച്ചയാകുന്നു. കൃത്യമായ ഇടവേളകളില്‍ സ്റ്റാര്‍ട്ടപ്പ് മിഷന് ഒരുക്കുന്ന ഇവന്റുകളാണിത്.
ഐഡിയകള്‍ പ്രോട്ടോടൈപ്പാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് നല്കുന്ന ഐഡിയ ഡേ, കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഏറ്റവും വലിയ ഇന്നവേറ്റീവ് നെറ്റ്വര്‍ക്ക് IEDC സമ്മിറ്റ്, കേരള സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റേഴ്സ് മീറ്റായ സീഡിംഗ് കേരള തുടങ്ങിയവയും KSUM ഒരുക്കുന്നു. ഓര്ഗനൈസേഷനുകള്ക്കകത്തും പുറത്തും നടക്കുന്ന ഇവന്റുകളും മീറ്റിങ്ങുകളുമാണ് ഹെല്‍ത്തി സ്റ്റാര്‍ട്ടപ്പ് സിസ്റ്റം രൂപപ്പെടാന്‍ സഹായിക്കുന്നത്. കൊളാബ്രേറ്റീവ് കമ്മ്യൂണിറ്റി കാര്യക്ഷമവും ഡൈനാമിക്കുമായ സൊല്യൂഷന് പ്രൊവൈഡ് ചെയ്യുന്നു. അതാണ് കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ വ്യത്യസ്തമാക്കുന്നത്.