ഇന്ത്യയില്‍ ടോപ്പ് എക്സ്പോര്‍ട്ടര്‍ സ്ഥാനം തിരിച്ചുപിടിച്ച് Hyundai മോട്ടോര്‍ ഇന്ത്യ. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ Ford ഇന്ത്യയായിരുന്നു ടോപ്പ് പാസഞ്ചര്‍ വെഹിക്കിള്‍ എക്സ്പോര്‍ട്ടര്‍. പുതിയ കോംപാക്ട് SUV വെന്യുവിന്റെ വരവാണ് ഹ്യൂണ്ടായിയെ തിരിച്ചുവരവിന് സഹായിച്ചത്. 2005 മുതല്‍ 2017 വരെ ഹ്യൂണ്ടായിയായിരുന്നു ടോപ് കാര്‍ എക്സ്പോര്‍ട്ടര്‍. രാജ്യത്ത് നിന്ന് 80 സ്ഥലങ്ങളിലേക്കാണ് Hyundai വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.