ദുബൈ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ അറിയാന്‍ സെമിനാര്‍.ദുബൈ ചാംബര്‍ ഓഫ് കൊമേഴ്സ് എന്‍ട്രപ്രണര്‍ഷിപ്പ് ഡിപ്പാര്‍ട്ട്മെന്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബൈ സ്റ്റാര്‍ട്ടപ്പ് ഹബ്ബും ദുബൈ ടെക്നോളജി എന്‍ട്രപ്രണര്‍ ക്യാംപസും പരിപാടിയുടെ സംഘാടകരാണ്. 24നും 26നും ഡല്‍ഹി, ബംഗലൂരു എന്നിവിടങ്ങളിലാണ് പരിപാടി. കമ്പനി സെറ്റപ്പ് പ്രോസസ്, എന്‍ട്രപ്രണേഴ്സിനായുള്ള പ്രോഗ്രാമുകളും അവസരങ്ങളും, ബാങ്കിംഗ്, ഫിനാന്‍സ് എന്നിവയെ കുറിച്ചാണ് സെഷന്‍.Dtec പിച്ച് കോംപിറ്റീഷനില്‍ വിജയിച്ചാല്‍ ദുബൈയിലെ ഏറ്റവും വലിയ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്ബില്‍ കമ്പനി സ്റ്റാര്‍ട്ട് ചെയ്യാം.

Share.

Comments are closed.

Exit mobile version