ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ ഇന്‍വെസ്റ്റേഴ്സിനെ തേടുന്ന തെറ്റായ പ്രവണതയാണ് എന്‍ട്രപ്രണേഴ്സ് പിന്തുടരുന്നതെന്ന് എന്‍ട്രപ്രണറും സ്പീക്കറുമായ വൈത്തീശ്വരന്‍. ഏത് ബിസിനസിലായാലും യഥാര്‍ത്ഥ ഇന്‍വെസ്റ്റര്‍ കസ്റ്റമറാണെന്നും വൈത്തീശ്വരന്‍ ചാനല്‍ അയാം ഡോട്ട് കോമിനോട് പറഞ്ഞു.
അറിയാവുന്ന ഇന്‍വെസ്റ്റേഴ്സിന്റെ എണ്ണമെടുക്കുക, അറിയാവുന്ന കസ്റ്റമേഴ്സിന്റെ എണ്ണവും എടുക്കുക. എന്ത് ബിസിനസായാലും ആയിരക്കണക്കിന് കസ്റ്റമേഴ്സുണ്ടാകും. എന്നാല്‍ അഞ്ചോ പത്തോ ഇന്‍വെസ്റ്റേഴ്സില്‍ കൂടുതലുണ്ടാകില്ല. പത്താണോ ആയിരമാണോ നിങ്ങളുടെ കമ്പനിക്ക് പ്രധാനമെന്ന് ചിന്തിക്കുക- വൈത്തീശ്വരന്‍ പറഞ്ഞു.
ബിസിനസില്‍ സ്ഥിരമായി ഒരു ഇന്വെസ്റ്ററുണ്ടെങ്കില്, ആ ബിസിനസ് അധികം വളരില്ല. കസ്റ്റമേഴ്സ് ഫണ്ട് ചെയ്യുന്ന ബിസിനസിന് മാത്രമേ നല്ല വളര്‍ച്ചയുണ്ടാകൂ. ഇന്‍വെസ്റ്റേഴ്സ് ഫണ്ട് ചെയ്യുന്ന ബിസിനസിന്റെ ലൈഫിന് പരിധിയുണ്ട്. എന്നാല്‍ കസ്റ്റമേഴ്സ് ഫണ്ട് ചെയ്യുന്ന ബിസിനസിന് ദീര്‍ഘകാല ലൈഫുണ്ടാകും. കസ്റ്റമേഴ്സും ഇന്‍വെസ്റ്ററും നിക്ഷേപകര്‍ തന്നെയാണ്. ഇന്‍വെസ്റ്റേഴ്സ് ഫിനാന്‍ഷ്യല്‍ റിട്ടേണാണ് പ്രതീക്ഷിക്കുന്നത്. കസ്റ്റേഴ്സിന് വേണ്ടത് പ്രൊഡക്ടിലുള്ള സംതൃപ്തിയാണ്. കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന പ്രൊഡക്ടുണ്ടാക്കുക എളുപ്പമാണ്. അതൊരു ബിസിനസ് മോഡലുണ്ടാക്കാനും അതുവഴി ഫിനാന്‍ഷ്യല്‍ റിട്ടേണ്‍ ഇന്വെസ്റ്റേഴ്സിന് നല്‍കാനും സഹായിക്കും.
ഇന്‍വെസ്റ്റേഴ്സിനെ തേടുന്നിടത്താണ് എന്‍ട്രപ്രണേഴ്സിന് തെറ്റു പറ്റുന്നത്. കസ്റ്റമേഴ്സിനെയാണ് അവര്‍ തേടേണ്ടത്. നല്ല ബിസിനസില്‍ ഫണ്ട് ചെയ്യാന്‍ കസ്റ്റമേഴ്സ് തയ്യാറാണ്. ഇന്‍വെസ്റ്റേഴ്സ് ഷോര്‍ട്ട് ടേം റിട്ടേണ്‍ ആണ് നോക്കുക. എന്നാല്‍ കസ്റ്റേഴ്സിന് ഫിനാന്‍ഷ്യല്‍ റിട്ടേണ്‍ ആവശ്യമില്ല. പ്രൊഡക്ട് യൂസ് ചെയ്ത് ഇഷ്ടപ്പെട്ടാല്‍ അവര്‍ ഹാപ്പിയാകും. അതുവഴി പ്രൊഡക്ട് വാങ്ങാന്‍ അവര്‍ വീണ്ടും തയ്യാറാകും- വൈത്തീശ്വരന്‍ പറഞ്ഞു.