ഗെയിം എന്നാല്‍ പബ്ജിയും ക്ലാഷ് ഓഫ് ക്ലാന്‍സുമാണ് എന്ന് കരുതുന്ന കാലത്ത് മലയാളി ഗെയിം ഡെവലപിംഗ് സ്റ്റുഡിയോയായ ടൂട്ടി ഫ്രൂട്ടി ശ്രദ്ധനേടുന്നത് അവരുടെ അന്താരാഷ്ട്ര നിലവാരമുള്ള കണ്ടന്റ് കൊണ്ടാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൂട്ടി ഫ്രൂട്ടിയുടെ ഫൗണ്ടേഴ്സ് ഇരട്ടസഹോദരങ്ങളായ അജീഷ് ജി ഹബീബും ബിജീഷ് ജി ഹബീബുമാണ്.
മികച്ച ടീമുമായി Tuttifrutti
ഗെയിം പ്ലാറ്റ്ഫോമായ ബിഗ് ഫിഷിലെ മൂവായിരത്തോളം ഗെയിമുകളില്‍ ടോപ്പ് റേറ്റഡ് ഗെയിമാണ് ടുട്ടി ഫ്രൂട്ടി അടുത്തിടെ ഡെവലപ് ചെയ്ത ഡക്കാര്ട്ട എന്ന ഗെയിം. ഇന്റര്‍നാഷണല്‍ ക്വാളിറ്റി പ്രൊഡക്ട് ഡെവലപ് ചെയ്യാന്‍ മികച്ച ടീമാണുള്ളതെന്ന് അജീഷ് ഹബീബ് ചാനല്‍ അയാമിനോട് പറഞ്ഞു. എന്നാല്‍ ഇന്‍വെസ്റ്റേഴ്സിനെ ലഭിക്കാത്തതാണ് ടൂട്ടി ഫ്രൂട്ടി നേരിടുന്ന പ്രധാന വെല്ലുവിളി.
10 രാജ്യാന്തര അവാര്‍ഡുകളുടെ തിളക്കം
10 രാജ്യാന്തര അവാര്‍ഡുകള്‍ ടൂട്ടി ഫ്രൂട്ടി ഗെയിം നേടിയിട്ടുണ്ട്. ടീം സ്പിരിറ്റും പാഷനുമുണ്ടെങ്കില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി അജീഷ് ഹബീബ്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മികച്ച പിന്തുണ
കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഈ സിസ്റ്റത്തിന്റെ ഭാഗമായതു കൊണ്ട് 12 ലക്ഷം ഗ്രാന്‍ഡും, 12 ലക്ഷം ലോണും ലഭിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് വളരെ മികച്ച എക്കോസിസ്റ്റമാണ് വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നത്.
ക്വാളിറ്റി ഗെയിമുകള്‍ ലക്ഷ്യം
ഗെയിമിംഗ് സിസ്റ്റം മുഴുവനായി ഫ്രീ ടു പ്ലേ ഡൊമെയിനിലേക്ക് മാറിയിരിക്കുന്നു. ഇന്ന് കുട്ടികള്‍ പബ്ജി പോലുള്ള ഗെയിമുകളില്‍ അഡിക്ടഡ് ആയി മാറിയിരിക്കുന്നു. ക്വാളിറ്റി ഗെയിമുകള്‍ ഡെവലപ് ചെയ്യുകയാണ് ടുട്ടി ഫ്രൂട്ടിയുടെ ലക്ഷ്യം. ഇ സ്പോര്‍ട്സ് ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അജീഷ് ഹബീബ് വ്യക്തമാക്കി.