കേരളത്തില്‍ 2022 ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. സംസ്ഥാനത്തിന്റെ electric vehicle (EV) പോളിസി പൂര്‍ണമായും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. Evolve: Kerala mobility conference and expo’യിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 3,000 ബസുകളും 2 ലക്ഷം ഇരുചക്രവാഹനങ്ങളും 50,000 ത്രീവീലേഴ്സും 1,000 ഗുഡ്സ് കാരിയേഴ്സും പുറത്തിറക്കും. Kerala auto mobile ltd പ്രതിവര്‍ഷം 8000 ഇ-ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കും. സ്വിസ്സ് ആസ്ഥാനമായ HESS മായി e-bus നിര്‍മാണത്തിന് സര്‍ക്കാര്‍ MoU ഒപ്പുവെച്ചു. KSRTC 1,500 ഇ-ബസുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരുവര്‍ഷത്തിനുള്ളില്‍ 100% ഇലക്ട്രിക പബ്ലിക് ട്രാന്‍സ്പോര്‍ട്ടാക്കി മാറ്റും.