KSUM's Incubator Yatra introduces various loan schemes & facilities to early Startups|Channeliam

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്‌സിനുമുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഇന്‍കുബേഷന്‍ സംവിധാനങ്ങള്‍ക്കും പരിചയപ്പടുത്താനായി ഇന്‍കുബേറ്റര്‍ യാത്ര തുടങ്ങി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് യാത്ര സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ സ്‌കീമുകളും ഗ്രാന്റുകളും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇന്‍കുബേറ്റര്‍ യാത്രയില്‍ വിശദമാക്കുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന യാത്ര ജൂണ്‍ 19ന് തിരുവനന്തപുരത്തെ ബി ഹബ്ബ് ഇന്‍കുബേഷന്‍ സെന്ററില്‍ KSUM സിഇഒ ഡോ.സജി ഗോപിനാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്ന സ്‌കീമുകളെ കുറിച്ച് ഇന്‍പുട്ട് നല്‍കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ ഡെവലപ് ചെയ്യണമെന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനുമാണ് ഇന്‍കുബേറ്റര്‍ യാത്ര സംഘടിപ്പിച്ചതെന്ന് ഡോ.സജി ഗോപിനാഥ് പറഞ്ഞു.

ഇന്‍കുബേറ്റേഴ്സിനെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍

ടെക്‌നോപാര്‍ക്കിലെ ഉള്‍പ്പെടെ തിരുവനന്തപുരം മേഖലയിലെ 11 ഇന്‍കുബേറ്ററുകളിലും കോവര്‍ക്കിംഗ് സ്‌പേസുകളിലും യാത്ര കടന്നു ചെന്നു. നൂറിലധികം വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് KSUM നല്‍കുന്ന വിവിധ സ്‌കീമുകളെ കുറിച്ച് അറിവ് നല്‍കി. കേരളത്തിലെ ഇന്‍കുബേറ്റേഴ്സിനെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനും കരുത്തുറ്റ ഇക്കോസിസ്റ്റം വാര്‍ത്തെടുക്കലും ലക്ഷ്യമിട്ടാണ് യാത്ര.

KSUM സ്‌കീമുകളും ഇന്‍കുബേഷന്‍ ഫെസിലിറ്റിയും പരിചയപ്പെടുത്താന്‍

കേരളത്തിലെ 40ലധികം ഇന്‍കുബേഷന്‍ സെന്ററുകളും കോവര്‍ക്കിംഗ് സ്പേസുകളും സന്ദര്‍ശിക്കാനാണ് ഇന്‍കുബേറ്റര്‍ യാത്രയുടെ ലക്ഷ്യം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിവിധ സ്‌കീമുകള്‍, ഫണ്ടിംഗ്, ഇന്‍കുബേഷന്‍ ഫെസിലിറ്റി, മെന്ററിംഗ് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ഇന്‍കുബേഷന്‍ യാത്ര അവസരമൊരുക്കുന്നു.

പാര്‍ട്ണറായി ബാങ്ക് ഓഫ് ഇന്ത്യ

ഇന്‍കുബേറ്റര്‍ യാത്രയിലൂടെ ഇവന്റ് പാര്‍ട്ണറായ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും നല്‍കുന്ന പല തരത്തിലുള്ള ലോണ്‍ സ്‌കീമുകളെ കുറിച്ച് സ്റ്റാര്‍ട്ടപ്പുളോട് വിശദീകരിച്ചു. ഗവണ്‍മെന്റിന്റെ എല്ലാ സ്‌കീമുകളും അതിന്റേതായ സ്പിരിറ്റില്‍ എന്‍ട്രപ്രണേഴ്സിലേക്കും ജനങ്ങളിലേക്കും എത്തിക്കുമെന്ന് ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ മാനേജര്‍ അഞ്ജിത് ഐ.കെ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപകാരപ്രദമായ ഇവന്റ്

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ ഉപകാരപ്രദമായ ഇവന്റായിരുന്നു ഇന്‍കുബേറ്റര്‍ യാത്ര. ഇന്‍കുബേറ്റര്‍ യാത്രയുടെ ആദ്യഘട്ടത്തിന് പിന്നാലെ രണ്ടും മൂന്നും ഘട്ടങ്ങള്‍ തുടര്‍ന്നുണ്ടാകും. സംസ്ഥാനത്തെ സര്‍ക്കാരിതര ഇന്‍കുബേഷന്‍ സെന്ററുകള്‍ക്ക് പിന്തുണനല്‍കാനും സ്റ്റാര്‍ട്ടപ് കള്‍ച്ചര്‍ വിപുലീകരിക്കാനും കൂടി ലക്ഷ്യമിട്ടാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഇന്‍കുബേറ്റര്‍ യാത്ര നടത്തുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികളായ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, പ്രജീത്ത് പ്രഭാകരന്‍, ശ്രീകാന്ത്, അരുണ്‍ ജി എന്നിവര്‍ ഇന്‍കുബേറ്റര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version