വനിതാ സംരംഭകര്‍ക്ക് നിക്ഷേപ സാധ്യതകളുമായി ഇന്‍വെസ്റ്റര്‍ കഫെ ജൂലൈ പതിപ്പ് 31ന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റര്‍ കഫെ കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ നടക്കും. വനിതാ സ്റ്റാര്‍ട്ടപ്പുകളേയും സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്ന പ്രൊഡക്ടുകള്‍ തയാറാക്കുന്ന സ്റ്റാര്‍ട്ടപ്പുകളേയും ലക്ഷ്യമിട്ടാണ് ഇവന്റ്. വനിതാസംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ ഓഗസ്റ്റ് ഒന്നിന് സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വനിതാ സംരഭക ഉച്ചകോടിക്ക് മുന്നോടിയാണ് ഇത്. https://startupmission.kerala.gov.in/pages/investorcafe എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. എല്ലാ മാസത്തേയും അവസാനത്തെ ബുധനാഴ്ചകളിലാണ് ഇന്‍വെസ്റ്റര്‍ കഫെ നടക്കുന്നത്.

Share.

Comments are closed.

Exit mobile version