Indian Defence sector welcomes startups in AI & Robotics: Defence Production Secretary Ajay Kumar

പ്രോബ്ളം സോള്‍വിങ്ങില്‍ മനുഷ്യന് പകരം ടെക്നോളജി ആധിപത്യം സ്ഥാപിക്കുമ്പോള്‍ ആ മാറ്റം റിഫ്ളക്റ്റ് ചെയ്യുന്ന ഏറ്റവും പ്രധാന മേഖലകളിലൊന്നാകും മിലിറ്ററിയും ഡിഫന്‍സ് സിസ്റ്റവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സുമെല്ലാം ഫ്യൂച്ചര്‍ വാര്‍ഫയറില്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റത്തെ ഉള്‍ക്കൊള്ളുകയാണ് ഇന്ത്യന്‍ പ്രതിരോധരംഗവും.

നവീന ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍

ഇന്റലിജന്റ് വെപ്പണുകള്‍ ഉപയോഗിക്കുന്ന ഡിഫന്‍സ് സെക്ടറില്‍ രാജ്യം ഏറെ മുന്നെ സഞ്ചരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രതിരോധത്തിലും വാര്‍ഫെയറിലും നവീന ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളെ ഇന്ത്യന്‍ പ്രതിരോധ മേഖല സ്വാഗതം ചെയ്യുകയാണെന്ന് ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറി Ajaykumar, Channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനോട് പറഞ്ഞു. സോഫ്റ്റ്വെയറും ഇന്റലിജന്‍സുമാണ് ഇന്ന് ഡിഫന്‍സ് ലോകത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കും

ഇന്നവേഷനുകള്‍ സംഭവിക്കുന്നത് സ്റ്റാര്‍ട്ടപ് മേഖലയിലായതിനാല്‍ തന്നെ, ഫ്യൂച്ചര്‍ ടെക്നോളജി അപ്ഗ്രഡേഷനില്‍ ഇന്ത്യന്‍ ഡിഫന്‍സ് സെക്ടറും സ്റ്റാര്‍ട്ടപ്പുകളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. യോജിക്കാവുന്ന മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഡിഫന്‍സ് സെക്ടറെന്നും അജയ്കുമാര്‍ വ്യക്തമാക്കി.

ഐഡിയത്തോണുകളിലെത്തുന്ന രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ക്വാളിറ്റിയും ആശയങ്ങളും ഏറെ എക്സ്‌ക്ലൂസീവാണെന്ന് ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറി അജയ്കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version