Iam Startup Studio celebrates culmination of talent and technology @ Mohandas College of Engineering

ടാലന്റിന്റെയും ടെക്‌നോളജിയുടെയും ഒത്തുചേരലായിരുന്നു തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ Channeliam നടത്തിയ I am Startup Studio ക്യാംപസ് ലേണിംഗ് പ്രോഗ്രാം. TCS ഇന്നവേഷന്‍ ഹെഡ് റോബിന്‍ ടോമിയും Flockforge oslutions സ്റ്റാര്‍ട്ടപ്പ് സിഇഒ തരുണ്‍ ഉദയരാജും എന്‍ട്രപ്രണര്‍ഷിപ്പിന്റെയും ടെക്‌നോളജിയുടെയും വിവിധ വശങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളോട് സംവദിച്ചു. വിദ്യാര്‍ത്ഥികളില്‍ എന്‍ട്രപ്രണര്‍ഷിപ് കള്‍ച്ചര്‍ ക്രിയേറ്റ് ചെയ്യാനും സ്റ്റുഡന്റ് ഇന്നവേഷന്‍ പ്രമോട്ട് ചെയ്യാനും ലക്ഷ്യമിട്ടാണ് I am Startup Studio ക്യാമ്പസുകളിലെത്തുന്നത്.

ഓരോരുത്തരുടെയും ഉള്ളിലുള്ള ഇന്‍സ്പിരേഷനാണ് എന്‍ട്രപ്രണര്‍ഷിപ്പിലേക്ക് നയിക്കുന്നതെന്ന് റോബിന്‍ ടോമി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ജേര്‍ണിയും ലീഡര്‍ഷിപ്പിന്റെ പ്രാധാന്യവുമാണ് FlockForge Solutions CEO തരുണ്‍ ഉദയരാജ് കുട്ടികളോട് പങ്കുവെച്ചത്.

കോളജ് വിദ്യാര്‍ഥികളുടെ ടാലന്റ് ഷോക്കേസ് ചെയ്യാനുള്ള മികച്ച അവസരമാണ് Iam Startup Studio ഒരുക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ഷീല വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ഇന്നവേഷനുകള്‍ പുറംലോകത്തെത്തിക്കാന്‍ ലഭിച്ച മികച്ച പ്ലാറ്റ്‌ഫോമാണ് Iam Startup Studio എന്ന് ഡോ.ആശാലത തമ്പുരാന്‍ അഭിപ്രായപ്പെട്ടു.

മോഹന്‍ദാസ് കോളേജില്‍ നിന്ന് തെരഞ്ഞെടുത്ത ക്യാംപസ് അംബാസിഡര്‍മാരെ ചടങ്ങില്‍ പരിചയപ്പെടുത്തി. കഋഉഇ കോളേജ് നോഡല്‍ ഓഫീസര്‍ ഡോ.എന്‍.രാജേഷ് പ്രഭ, IEDC കോളേജ് കോഡിനേറ്റര്‍ പ്രൊഫ. പ്രദീപ് രാജ് എന്നിവര്‍ക്കൊപ്പം Channeliam എഡിറ്റോറിയല്‍ ടീമംഗങ്ങളും പരിപാടിയുടെ ഭാഗമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായും മേക്കര്‍ വില്ലേജുമായും സഹകരിച്ചാണ് I am Startup Studio ക്യാമ്പസ് ലേണിംഗ് പ്രോഗ്രാം നടത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version