SARVAയില്‍ നിക്ഷേപമിറക്കി രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യ. മുംബൈ ആസ്ഥാനമായ ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പായ SARVAയിലാണ് ഐശ്വര്യ ധനുഷിന്‍റെ നിക്ഷേപം. മലൈക്ക അറോറ, ജെന്നിഫര്‍ ലോപ്പസ് തുടങ്ങിയ താരങ്ങള്‍ ഇതോടകം SARVAയില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. 2016ല്‍ Sarvesh Shashi തുടങ്ങിയ SARVA, യോഗയും വെല്‍ന്നസും സംയോജിപ്പിക്കുന്നു. SARVA യുടെ വെല്‍ന്നസ് ശൃംഖലയായ ദിവ്യ യോഗ സ്റ്റുഡിയോ 75 ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ ലോഞ്ച് ചെയ്യും. ഡെല്‍ഹി, മുംബൈ, ബംഗലൂരു എന്നിവടങ്ങളില്‍ 100 സ്റ്റുഡിയോകള്‍ SARVA പൂര്‍ത്തിയാക്കിക്കഴിഞ്ഞു.