Use aggressive selling tactics to push sales| Channeliam

സെയില്‍സ് അഗ്രസീവ്

സെയില്‍സില്‍ അഗ്രസീവാകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സെയില്‍സ് മെന്ററും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി. ഒരു ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ എടുക്കുന്ന എഫേര്‍ട്ടിനെ ആശ്രയിച്ചിരിക്കും അഗ്രസീവ് സെയില്‍സ്. രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ പത്ത് മീറ്റിങ്ങിനെങ്കിലും പോകാന്‍ തയ്യാറാണെങ്കില്‍, അതാണ് അഗ്രഷന്‍. കസ്റ്റമേഴ്സിനെ അഗ്രസീവായി പുഷ് ചെയ്യുന്നതല്ല അഗ്രഷന്‍. ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ കഠിനാധ്വാനം ചെയ്യുന്നയാളെയാണ് അഗ്രസീവ് സെയില്‍സ് പേഴ്സണ്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി വ്യക്തമാക്കി.

പ്രസന്റേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

സ്റ്റാര്‍ട്ടപ്പില്‍ സെയില്‍ പിച്ച് ചെയ്യും, ഗ്രോണ്‍ അപ് കമ്പനയില്‍ സെയില്‍ പ്രസന്റേഷനും ചെയ്യാറുണ്ട്. സെയിന്‍ പ്രസന്റേഷന്‍ ചെയ്യുമ്പോള്‍ കസ്റ്റമറുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാണ് പ്രസന്റ് ചെയ്യേണ്ടത്. നിങ്ങളുടെ പ്രൊഡക്ട് എങ്ങനെയുള്ളതാണെന്ന് കസ്റ്റമര്‍ ഒരിക്കലും ചിന്തിക്കില്ല. എന്താണ് ആ പ്രൊഡക്ടില്‍ നിന്നുള്ള അവരുടെ നേട്ടം എന്ന് മാത്രമാണ് കസ്റ്റമര്‍ നോക്കുക. അതുകൊണ്ട് പ്രസന്റേഷന്‍ ചെയ്യുമ്പോള്‍ എപ്പോഴും കസ്റ്റമര്‍ക്ക് ലഭിക്കുന്ന നേട്ടത്തിനെ കുറിച്ച് സംസാരിക്കുക.

സെയില്‍സ് ടീമിനെ നിരീക്ഷിക്കുക

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് സെയില്‍സ് ടീമിന്റെ പ്രവര്‍ത്തനത്തെ കുറിച്ചാണ്. സെയില്‍സ് ടീമില്‍ നിന്ന് റിസള്‍ട്ട് ലഭിക്കുന്നില്ലെങ്കില്‍ ഉറപ്പാക്കുക നിങ്ങളുടെ കമ്പനി തെറ്റായ ദിശയിലാണെന്ന്. ഓരോ ഫൗണ്ടറും സിഇഒയും അത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടത്, സെയില്‍സ് ടീമിനൊപ്പം നിന്ന് അവരെ നിരീക്ഷിക്കുകയും അവര്‍ക്ക് എവിടെയാണ് തെറ്റ് പറ്റുന്നതെന്ന് കണ്ടെത്തുകയുമാണ്. സെയില്‍ ടീമില്‍ നിന്ന് മികച്ച റിസള്‍ട്ട് ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന സെയില്‍സിന്റെ രീതിയിലാണ് മാറ്റം വരുത്തേണ്ടത്. ഔട്ട്പുട്ടില്‍ മാറ്റം വേണമെങ്കില്‍ ഇന്‍പുട്ടില്‍ ആദ്യം മാറ്റം വരുത്തണമെന്നും സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version