കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന ആപ്പ് ഡെവലപ് ചെയ്ത് കാര്‍ഷിക മന്ത്രാലയം. ട്രാക്റ്ററുകള്‍, റൊട്ടവേറ്റര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന ആപ്പാണ് ഇത്. Uber സര്‍വീസുമായി സമാനമുള്ള ആപ്പാണ് കാര്‍ഷിക മന്ത്രാലയം ഡെവലപ് ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ ശേഷിയുള്ള 38000 കസ്റ്റം ഹയറിംഗ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ പൈലറ്റ് സര്‍വീസ് വിജയകരമായതായി കാര്‍ഷിക മന്ത്രാലയം.