TiE Kerala Capital Pitch Fest to prepare fresh startups for funding opportunities

സ്റ്റാര്‍ട്ടപ്പുകളെ ഫണ്ടിംഗിന് ഒരുക്കാനും ഫണ്ടിംഗ് ആവശ്യമായ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍വെസ്റ്റേഴ്‌സിന്റെ പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വരാനും ലക്ഷ്യമിട്ടാണ് ടൈകേരള ക്യാപിറ്റല്‍ പിച്ച് ഫെസ്റ്റ് സംഘടിപ്പിച്ചത്. ടൈക്കോണ്‍ കേരള 2019ന്റെ ഭാഗമായാണ് ക്യാപിറ്റല്‍ കഫേ പിച്ച് ഫെസ്റ്റ് നടത്തിയത്.കൊച്ചി, കോട്ടയം, കാലിക്കറ്റ്, തൃശൂര്‍, തിരുവനന്തപുരം തുടങ്ങി അഞ്ച് നഗരങ്ങളിലായി നടത്തിയ റീജ്യണല്‍ പിച്ച് ഫെസ്റ്റില്‍ തെരഞ്ഞെടുത്ത 20 പേരാണ് ക്യാപ്പിറ്റല്‍ കഫേയില്‍ ഇന്‍വെസ്റ്റേഴ്‌സിന് മുന്നിലെത്തിത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്‍വെസ്റ്റേഴ്‌സിന് മുന്നിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ പ്രൊഡക്ടുകള്‍ വിശദീകരിച്ചത്.

യുവസംരംഭകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍

ലോകം മുഴുവനുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഫണ്ട് സമാഹരിക്കുന്നതാണ്. അതിനായി ഒരു ഇവന്റ് സംഘടിപ്പിക്കുമ്പോള്‍ ഏറ്റവും ഐഡിയലായ പേര് ക്യാപിറ്റല്‍ കഫേ എന്നാണെന്ന് ടൈ കേരള ചാര്‍ട്ടര്‍ മെമ്പറും കൈനഡി പ്ലാന്റേഷന്‍ മാനേജിംഗ് ഡയറക്ടര്‍ റോഷന്‍ കൈനഡി പറഞ്ഞു. യുവ സംരംഭകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ടൈ കേരള ആരംഭിച്ച ഇനിഷ്യേറ്റീവായ ക്യാപിറ്റല്‍ കഫേയിലേക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെയും ഇന്‍വെസ്റ്റേഴ്‌സിനെയും ഇത്തവണ കൊണ്ടു വരാന്‍ കഴിഞ്ഞതായും റോഷന്‍ കൈനഡി വ്യക്തമാക്കി.

സീരിയസായിട്ടുള്ള ഇന്‍വെസ്റ്റമെന്റുകള്‍

കേരള സ്റ്റാര്‍ട്ടപ്പ് സിസ്റ്റം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് മെച്വറായിട്ടുണ്ടെന്നും സീരിയസായിട്ടുള്ള ഇന്‍വെസ്റ്റ്‌മെന്റുകള്‍ നടക്കുന്നുണ്ടെന്നും ബ്രാന്റ് ക്യാപിറ്റലിന്റെ നാഷിദ് നിനാര്‍ വ്യക്തമാക്കി.

20ലധികം ഇന്‍വെസ്റ്റേഴ്‌സ് പിച്ച് ഫെസ്റ്റിന്റെ ഭാഗമായി

യൂണിക്കോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, മല്‍പ്പാനി, മുബൈ എയ്ഞ്ചല്‍സ്, അങ്കൂര്‍ ക്യാപിറ്റല്‍ , ഐഎഎന്‍, ചെന്നൈ എയ്ഞ്ചല്‍സ് തുടങ്ങി 20ലധികം ഇന്‍വെസ്റ്റേഴ്‌സ് പിച്ച് ഫെസ്റ്റിന്റെ ഭാഗമായി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരാളം പിന്തുണ ആവശ്യമാണ്. കേരളത്തിലെ എക്കോസിസ്റ്റവും ഗവണ്‍മെന്റും പിന്തുണയുമായി മുന്നോട്ട് വരുന്നത് നല്ലൊരു കാര്യമാണെന്ന് ചെന്നൈ ഏഞ്ചല്‍സിന്റെ ബല്‍റാം നായര്‍ പറഞ്ഞു. എന്‍ട്രപ്രണേഴ്‌സിന് മികച്ച പ്ലാറ്റ്‌ഫോമാണ് ക്യാപിറ്റല്‍ കഫേയെന്ന് കാസ്പിയന്‍സ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ രാഗിണി ബജാജ് ചൗധരി വ്യക്തമാക്കി.

20 സ്റ്റാര്‍ട്ടപ്പുകള്‍ പിച്ച് ചെയ്തു

കേരളത്തിന് പുറത്തുനിന്നുള്ള ഇന്‍വെസ്റ്റേഴ്‌സിനെ കൊണ്ടുവരാന്‍ കഴിഞ്ഞതിന് പുറമെ ക്യാപിറ്റല്‍ കഫേയ്ക്ക് കേരളത്തിനകത്ത് ഇന്‍വെസ്റ്റേഴ്‌സിനെ ക്യൂരേറ്റ് ചെയ്യാനും സാധിച്ചിട്ടുണ്ടെന്ന് യൂണികോണ്‍ ഇന്ത്യ വെന്‍ച്വേഴ്‌സിന്റെ അനില്‍ ജോഷി പറഞ്ഞു. ടൈ കേരളയുടെയും ഗവണ്‍മെന്റിന്റെ ഏറ്റവും നല്ല ഇനിഷ്യേറ്റീവാണ് ക്യാപിറ്റല്‍ കഫേയെന്ന് ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്കെന്ന് ദിഗ്‌വിജയ് സിംഗ് പറയുന്നു.സസ്റ്റെയിനബിള്‍ എനര്‍ജി സൊല്യൂഷന്‍സ്, വെയ്സ്റ്റ് മാനേജ്‌മെന്റ്, ഗെയിംമിംഗ്, ഫുഡ്, എഐ, വിആര്‍ തുടങ്ങി നിരവധി  സെക്ടറുകളില്‍ നിന്നുള്ള 20 സ്റ്റാര്‍ട്ടപ്പുകള്‍ ഇന്‍വെസ്റ്റേഴ്‌സിനു മുന്നില്‍ പിച്ച് ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പിച്ച് ഫെസ്റ്റ് സംഘടിപ്പിച്ചത്.

എന്‍ട്രപ്രണര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കാന്‍

വ്യത്യസ്തമായ ഫണ്ടുകള്‍ പ്രൊവൈഡ് ചെയ്യുന്നതിനായി ശക്തവും പ്രാദേശികവുമായ സപ്പോര്‍ട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് വ്യക്തമാക്കി. മെന്ററിംഗ്, എഡ്യുക്കേഷന്‍, നെറ്റ്‌വര്‍ക്കിംഗ്, ഇന്‍കുബേഷന്‍, ഫണ്ടിംഗ് എന്നിവയിലൂടെ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് Tie ലക്ഷ്യമിടുന്നതെന്ന് TIE കേരള പ്രസിഡന്റ് ഡെസിഗ്നേറ്റ് അജിത് മൂപ്പന്‍ പറഞ്ഞു.

ഒക്ടോബര്‍ നാലിനും അഞ്ചിനും നടക്കുന്ന ടൈക്കോണ്‍ കേരള സമ്മിറ്റില്‍ വിജയികളെ പ്രഖ്യാപിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version