How women entrepreneurs need to break obstacles and come to the forefront, explains Shalini Warrier

എന്‍ട്രപ്രണര്‍പ്പിന് വലിയ പ്രാധാന്യം രാജ്യമാകമാനം ലഭിക്കുമ്പോഴും 14 ശതമാനം വനിതകള്‍ മാത്രമാണ് ബിസിനസ് രംഗത്തുള്ളത്. ഇതിന് ഒരു രാത്രി കൊണ്ടൊന്നും മാറ്റം വരാന്‍ പോകുന്നില്ല. വനിതാ പങ്കാളിത്തം 14 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മൂന്ന് പ്രശ്നങ്ങളാണ് പ്രധാനമായും ബിസിനസിലേക്കുള്ള സ്ത്രീകളുടെ ചുവടുവെപ്പിന് തടസമാകുന്നതെന്ന് ഫെഡറല്‍ ബാങ്ക് സിഒഒ ശാലിനി വാര്യര്‍ Channeliam.comനോട് പങ്കുവെച്ചു.

സെല്‍ഫ് കോണ്‍ഫിഡന്‍സ് ഇല്ലാത്തതാണ് അതില്‍ ഒന്നാമത്തെ പ്രശ്നം. തങ്ങളുടെ ആശയങ്ങളുമായി മുന്നോട്ട് വരുന്ന സ്ത്രീകള്‍ വളരെ കുറവാണ്. അവര്‍ മുന്നോട്ട് വരേണ്ടതായിട്ടുണ്ട്.അതിന് അവര്‍ക്ക് സെല്‍ഫ് കോണ്‍ഫിഡന്‍സുണ്ടാകണം, ചെയ്യുന്ന കാര്യത്തില്‍ ഉറപ്പുണ്ടാകണം, പിന്‍വലിയാതിരിക്കണം. ഇക്കാര്യങ്ങള്‍ ഒരിക്കലും ട്രെയിന്‍ ചെയ്യിക്കാന്‍ കഴിയില്ല. അത് അവര്‍ സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണ്.

രണ്ടാമത്തെ കാര്യം ഫാമിലി സപ്പോര്‍ട്ട് സിസ്റ്റമാണ്. മാതാപിതാക്കള്‍, ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, കുട്ടികള്‍ ഇങ്ങനെ കുടുംബത്തില്‍ നിന്ന് വലിയൊരു സപ്പോര്‍ട്ട് സ്ത്രീകള്‍ക്ക് ആവശ്യമായി വരുന്നു. ഈ അവബോധമുണ്ടാകാന്‍ എജ്യുക്കേഷന്‍ സഹായിക്കും. ധാരാളം എഞ്ചിനീയറിംഗ് ഗ്രാജ്യ്വേറ്റ്സും മാനേജ്മെന്റ് ഗ്രാജ്വേറ്റ്സും ബിസിനസ് രംഗത്തേക്ക് വരണമെന്നും അവര്‍ പറഞ്ഞു.

മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്‍ഫ്രാസ്ട്രെക്ചറാണ്. പരാജയമില്ലാതാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യവും ഇന്‍ഫ്രാസ്ട്രെക്ചറും ഒരുക്കണം.സപ്പോര്‍ട്ട് നല്‍കാന്‍ ചുറ്റും ആളുകളുണ്ടാകണം. മികച്ച ആശയങ്ങളുമായി എത്തുന്ന സ്ത്രീകള്‍ക്ക് അതിനുള്ള സാഹചര്യമുണ്ടാക്കി നല്‍കണം.

സെല്‍ഫ് കോണ്‍ഫിഡന്‍സ് ഉണ്ടാക്കിയെടുക്കുന്നതിലൂടെ, ശരിയായ രീതിയിലുള്ള ഫാമിലി ഇന്‍ഫ്രാസ്ട്രെക്ചര്‍ ക്രിയേറ്റ് ചെയ്യുന്നതിലൂടെ, ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ക്രിയേറ്റ് ചെയ്യുന്നതിലൂടെ ബിസിനസില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശാലിനി വാര്യര്‍ വ്യക്തമാക്കി. Channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കുകയാരുന്നു Federal Bank CEO ശാലിനി വാര്യര്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version