Trashcon, a startup promotes safer ecosystem by recycling solid wastes into usable products

മാലിന്യം വരുമാനം കൊണ്ടുവരുന്ന മേഖലയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ള എത്രപേരുണ്ട്. Trashcon സിഇഒ നിവേദ അക്കൂട്ടത്തിലൊരാളാണ്. മാലിന്യങ്ങള്‍ ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കുക കൂടിയാണ് നിവേദയുടെ Trashcon. ബംഗളൂരു ബേസ് ചെയ്ത സ്റ്റാര്‍ട്ടപ്പാണ് Trashcon.

വരുമാനമുണ്ടാക്കാന്‍ സഹായിക്കും TrashBot എന്ന ഓട്ടോമേറ്റഡ് മെഷീന്‍

ഇത്തരമൊരു പ്രൊഡക്ട് ഇറക്കിയതിന് നന്ദി പറഞ്ഞുകൊണ്ട് ദിനംപ്രതി നിരവധി കത്തുകളും മെയിലുകളും തനിക്ക് ലഭിക്കാറുണ്ടെന്ന് നിവേദ Channeliam.comനോട് പറഞ്ഞു. ഫുഡ് വേസ്റ്റ്, പ്ലാസ്റ്റിക്, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങി വിവിധ സോളിഡ് വേസ്റ്റുകള്‍ ബയോഡീഗ്രേഡബിളും നോണ്‍ ബയോഡീഗ്രേഡബിളുമാക്കി വേര്‍തിരിക്കുന്ന TrashBot എന്ന ഓട്ടോമേറ്റഡ് മെഷീനാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ പ്രൊഡക്ട്. തരംതിരിച്ചെടുക്കുന്ന ബയോഡീഗ്രേഡബിള്‍ വസ്തുക്കളെ റീസൈക്കിള്‍ ചെയ്ത് ബയോഗ്യാസോ ജൈവവളമോ ആക്കി ഉപയോഗിക്കാം. നോണ്‍ ബയോ ഡീഗ്രേഡബിളായിട്ടുള്ള വസ്തുക്കളില്‍ നിന്ന് ബയോ ഓയിലോ, ഷെല്‍ഫുകള്‍ക്കും ടേബിളിനുമുള്ള മെറ്റീരിയലോ ലഭിക്കും. ഇതുവഴി മാലിന്യം കുമിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, നല്ല വരുമാനമുള്ള മാര്‍ഗം കൂടി തുറക്കുകയുമാണ്.

2 ടണ്‍ മുതല്‍ 10 ടണ്‍ വരെ

വിവിധ ബിസിനസ് മോഡലുകളിലാണ് ട്രാഷ്‌കോണ്‍ വര്‍ക്ക് ചെയ്യുന്നത്. 10 ടണ്ണിന്റെ മെഷിന് 38 ലക്ഷം രൂപയാണ് വില. 2 ടണ്‍ മുതലാണുള്ള മെഷീനുകളാണ് Trashcon നിലവില്‍ പുറത്തിറക്കുന്നത്. 2 ടണ്ണിന്റെ 19 ലക്ഷം രൂപയാണ് വില.

കൂടുതല്‍ രാജ്യങ്ങളിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ തങ്ങളുടെ പ്രൊഡക്ടിനെ കുറിച്ച് വിവരിക്കാനുള്ള അവസരം ട്രാഷ്‌കോണ്‍ ടീമിന് ലഭിച്ചിരുന്നു. ഇന്ത്യയില്‍ 5 സ്റ്റേറ്റ് ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ട്രാഷ്‌കോണ്‍ പ്രവര്‍ത്തിക്കുന്നു. മറ്റ് വികസ്വര രാജ്യങ്ങളിലേക്കും തങ്ങളുടെ സേവനം ലഭ്യമാക്കാനുള്ള പ്ലാനിങ്ങിലാണ് ട്രാഷ്‌കോണ്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version