സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ, പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ പോരാടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തിനായി ഇന്ത്യ പോരാടണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യമാകമാനം പ്രാധാന്യം നേടുമ്പോള്‍ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കില്‍ ഗ്ലോബല്‍ ലീഡറായ Total-Corbion ഇന്ത്യയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കുകയാണ്. പൂര്‍ണമായും ബയോഡീഗ്രേഡബിളും കംപോസ്റ്റബിള്‍ ഓപ്ഷനുമുള്ള പ്ലാസ്റ്റിക് അവതരിപ്പിക്കുകയാണ് ടോട്ടല്‍ കോര്‍ബിയന്‍.
Konspecമായി കൊളാബ്രേഷന്‍
മംഗളൂരു കേന്ദ്രമായ പോളിമര്‍ കമ്പനി Konspecന്റെ ടെക്‌നിക്കല്‍ കൊളാബ്രേഷനോടെയാണ് Total- corbion ഇന്ത്യയിലെത്തുക. പൂര്‍ണമായും ബയോഡീഗ്രേഡബിളായിട്ടുള്ള പ്ലാസ്റ്റിക്, പോളി ലാക്ടിക് ആസിഡ് (PLA) കോംപൗണ്ടില്‍ നിന്ന് നിര്‍മ്മിക്കും. പരമ്പരാഗത പോളിയോലിഫിന്‍ അടിസ്ഥാനമാക്കിയുള്ള പാക്കേജിംഗിന് പകരമായി ഇത് ഉപയോഗിക്കാം. ലോകത്തെ എനര്‍ജി ലീഡറായ Total, നെതര്‍ലാന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലാക്ടിക് ആസിഡില്‍ ഗ്ലോബല്‍ മാര്‍ക്കറ്റ് ലീഡറായ Corbion കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യയിലേക്ക് വരുന്നത്. കരാര്‍ പ്രകാരം ടോട്ടല്‍ കോര്‍ബിയന്‍ പൂര്‍ണമായും ബയോഡീഗ്രേഡബിളും കംപോസ്റ്റബിള്‍ ഓപ്ഷനുമുള്ള പ്ലാസ്റ്റിക് അവതരിപ്പിക്കും. Konspec വഴിയായിരിക്കും പ്രവര്‍ത്തനം. PLA ഇറക്കുമതി ചെയ്യുകയും ആഭ്യന്തര ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് കോംപൗണ്ട്സ് സൃഷ്ടിക്കുകയും ചെയ്യും.
ഡൊമസ്റ്റിക് കമ്പനികളുമായി ചര്‍ച്ച
എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, വലിയ ഹോട്ടലുകള്‍, റെയില്‍വേ, എഫ്എംസിജി പ്ലയേഴ്‌സ്, ഫുഡ് അഗ്രഗേറ്റേഴ്‌സ്, ഇ-കൊമേഴ്‌സ് പ്ലെയേഴ്‌സ് തുടങ്ങിയ ആഭ്യന്തര ഉപഭോക്താക്കളെയാണ് പ്രധാനമായും Total corbion ലക്ഷ്യമിടുന്നത്. രാജ്യത്തെ നിരവധി ഡൊമസ്റ്റിക് കമ്പനികളുമായി ടോട്ടല്‍ കാര്‍ബിയോണ്‍ ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ ഡിയോണ്‍ ചര്‍ച്ച നടത്തുന്നുണ്ട്.
ടോട്ടല്‍ കോര്‍ബിയോണിന്റെ വരവില്‍ പ്രതീക്ഷയോടെ
ലോകം മുഴുവന്‍ പ്രതിവര്‍ഷം സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം 5 ട്രില്യണ്‍ ടണ്ണിലധികമാണ്. ഇതില്‍ ബയോഡീഗ്രേഡബിളായിട്ടുള്ള പ്ലാസ്റ്റിക്ക് ചെറിയ ശതമാനം മാത്രമാണ്. പരിസ്ഥിതി സൗഹാര്‍ദമായ ഒരു പ്രായോഗിക റീപ്ലേസ്‌മെന്റ് ഓപ്ഷന്‍ ഘട്ടം ഘട്ടമായെങ്കിലും വരേണ്ടത് പരിസ്ഥിതിയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. ടോട്ടല്‍ കോര്‍ബിയോണിന്റെ എന്‍ട്രി പരിസ്ഥിതിക്ക് വിനാശകരമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കാം.