ടെക്നോളജിയിലെ പുതിയ സാധ്യതകള്‍ ഏറ്റവും വേഗത്തില്‍ ഉപയോഗപ്പെടുത്തുന്ന മേഖലയാണ് ബാങ്കിംഗ്. AI അധിഷ്ഠിത സേവനങ്ങളിലേക്ക് ബാങ്കിംഗ് മേഖല മാറിക്കൊണ്ടിരിക്കുന്നതാണ് അടുത്തകാലത്തായി കാണുന്ന ട്രെന്‍ഡ്. ഇതിന്റെ ഭാഗമായി പ്രമുഖ ബാങ്കുകളുടെ ഡിജിറ്റല്‍ വിഭാഗങ്ങള്‍ ട്രാന്സാക്ഷനുകളെ അസിസ്റ്റ് ചെയ്യുന്നതിനായി AI അധിഷ്ഠിത Chat Bots ഉപയോഗിക്കുന്നു. ക്ലയന്റ് സര്‍വ്വീസിന് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്ന ടെക്നോളജിയാണ് പല ബാങ്കുകളും ഉപയോഗിക്കുന്നത്.
മണി ട്രാന്സാക്ഷന് AI ചാറ്റ്ബോട്ട്
വ്യാജരേഖകള്‍ ചമയ്ക്കുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നതാണ് AI ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം. ഇന്ന് പല ഇന്ത്യന്‍ ബാങ്കുകളും മണി ട്രാന്സാക്ഷനുപോലും AI ചാറ്റ്ബോട്ടുകള്‍ ഉപയോഗിക്കുന്നു.
Axis Bank- Axis Aha
AI,ML അല്‍ഗൊരിതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആക്സിസ് ബാങ്കിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ചാറ്റ്ബോട്ടാണ് Axis Aha. യൂസറിന്റെ ചോദ്യങ്ങളോട് ചാറ്റ്ബോട്ട് പ്രതികരിക്കും. കൂടാതെ ചാറ്റ് വിന്‍ഡോയില്‍ ഇടപാടുകള്‍ നടത്താനും സഹായിക്കുന്നു.
HDFC- EVA
എച്ച്ഡിഎഫ്സി ഇന്ത്യയുടെ ചാറ്റ്ബോട്ടാണ് EVA അഥവാ ഇലക്ട്രോണിക് വെര്‍ച്വല്‍ അസിസ്റ്റന്റ്. 7,500 ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ചാറ്റ്ബോട്ട് ഇതുവരെ 16 മില്യണ്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
Kotak Mahindra Bank- Keya
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉടമസ്ഥതയിലുള്ള Keyaയാണ് ഇന്ത്യയില്‍ ബാങ്കിംഗ് മേഖലയിലെ ആദ്യത്തെ വോയ്സ് ബോട്ട്. ഇംഗ്ലീഷ്, ഹിന്ദി കസ്റ്റമേഴ്സിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു മള്‍ട്ടി ലിംഗ്വല്‍ വോയ്സ് ബോട്ടാണ് Keya.
SBI-SIA
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച ചാറ്റ്ബോട്ടാണ് സ്റ്റേറ്റ് ബാങ്ക് ഇന്റലിജന്‍സ് അസിസ്റ്റന്റ്. ഓരോ സെക്കന്‍ഡിലും 10,000 എന്‍ക്വയറികള്‍ കൈകാര്യം ചെയ്യാന്‍ എസ്ഐഎയ്ക്ക് കഴിയും. ബാങ്കിംഗിലെ ഏറ്റവും വലിയ AI നെറ്റവര്‍ക്കാണ് എസ്ബിഐയുടെ SIA.