ഡിസൈന്‍ തിങ്കിങ് പ്രൊസസിലൂടെ സമൂഹത്തിന്റെ വികസന കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള ടൈ കേരളയുടെ ഇനിഷ്യേറ്റീവാണ് ഡിഡൈസന്‍കോണ്‍ 2019. കോണ്‍ക്ലേവിനായി തെരഞ്ഞെടുത്ത വേദി കൊണ്ട് തന്നെ ഡിസൈന്‍കോണ്‍ ഇതിനകം ശ്രദ്ധേപിടിച്ചുപറ്റി കഴിഞ്ഞു.
അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് തല ഉയര്‍ത്തി വന്ന കാരപ്പറമ്പ് സ്‌കൂള്‍
അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കില്‍ നിന്ന സര്‍ക്കാര്‍ സ്‌കൂളിനെ ഇച്ഛാശക്തികൊണ്ടും ഡിസൈനിങ്ങിലെ മികവുകൊണ്ടും രാജ്യത്തെ പൊതുവിദ്യാഭ്യാസത്തില്‍ തന്നെ പുതിയ മാതൃക സൃഷ്ടിച്ച് പുനര്‍ജനിച്ച കോഴിക്കോട് കാരപ്പറമ്പ് ജിഎച്ച്എസ്എസില്‍ വച്ചാണ് ഡിസൈന്‍കോണ്‍ നടക്കുന്നത്.
ആര്‍ട്ടും ഡിസൈനും ചര്‍ച്ചയാകും
ആര്‍ക്കിടെക്റ്റ്സും ഡിസൈനേഴ്സും ആര്‍ട്ടിസ്റ്റുകളും ആര്‍ട്ട്, ഡിസൈന്‍ എന്നിവയെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വേദിയാകും ഡിസൈന്‍കോണ്‍ എന്ന് Avani ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ചെയര്‍മാന്‍ ടോണി ജോസഫ് പറഞ്ഞു. കുട്ടികള്‍ക്ക് പഠിക്കാനും മറ്റും പ്രചോദനം നല്‍കുന്ന അന്തരീക്ഷ സൃഷ്ടിയാണ് യഥാര്‍ത്ഥത്തിലൊരു സ്‌കൂള്‍ ക്യാംപസിന്റെ വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എ.പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. പലപ്പോഴും സര്‍ക്കാര്‍ സ്‌കൂളുകളെയും മറ്റും നിര്‍മ്മാണം നടക്കുമ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാറില്ല. ആ അന്തരീക്ഷത്തിന് മാറ്റമുണ്ടാകണമെന്ന ചിന്തയുടെ ഭാഗമായിട്ടാണ് പ്രിസം പദ്ധതിയില്‍ സ്‌കൂളുകളുടെ രൂപകല്‍പ്പനയ്ക്ക് പ്രാധാന്യം കൊടുക്കുന്നതെന്നും പ്രദീപ് കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
ടൈകോണിന് മുന്നോടിയായി ഡിസൈന്‍ കോണ്‍
ആര്‍ക്കിടെക്ട്സ്, എഞ്ചിനീയേഴ്സ്, ഫോട്ടോഗ്രാഫേഴ്സ്, ഗ്രാഫിക്ക് ഡിസൈനേഴ്സ്, ഫാഷന്‍ ഡിസൈനേഴ്സ്, ആര്‍ട്ടിസ്റ്റുകള്‍ എന്നിവരും ഡിസൈന്‍ കോണ്‍ക്ലേവിനെത്തിച്ചേരും. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശ്രീജിത്ത് ജീവന്‍, എഴുത്തുകാരന്‍ മനു എസ് പിള്ള, പെര്‍ഫോര്‍മര്‍ ശക്തിശ്രീ ഗോപാലന്‍, മേക്ക് ഇന്‍ ഇന്ത്യ ക്രിയേറ്റീവ് ഡയറക്ടര്‍ വി സുനില്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഡിസൈന്‍കോണിന്റെ സ്പീക്കേഴ്സായെത്തും. ഡിസൈന്‍ കോണ്‍ഫറന്‍സ്, മെന്ററിംഗ് മാസ്റ്റര്‍ ക്ലാസ്, ഡിസൈന്‍ എക്സ്പ്പോ, പാനല്‍ ഡിസ്‌കഷന്‍, എക്സിബിഷന്‍ തുടങ്ങി വിവിധ സെഷനുകള്‍ ഡിസൈന്‍ കോണിന്റെ ഭാഗമായി ഉണ്ടാകും.ആവണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും IIIDയും ചേര്‍ന്നാണ് ഡിസൈന്‍കോണ്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വിപുലമായ എന്‍ട്രപ്രണര്‍ മീറ്റുകളിലൊന്നായ ടൈകോണ്‍ 2019 നു മുന്നോടിയയാണ് ഡിസൈന്‍ കോണ്‍ ഒരുങ്ങുന്നത്.