The life of Dabbawalas who make you eat food regularly
ദിവസവും രണ്ടു ലക്ഷം ലഞ്ച് ബോക്സുകള്‍ 
കനത്ത തിരക്കിനേയും ട്രാഫിക്കിനേയും മറികടന്ന് വീട്ടിലെ ഭക്ഷണം ഓഫീസുകളിലെത്തിക്കുന്ന ഡബ്ബാവാലകളുടെ കൃത്യതയും നെറ്റ് വര്‍ക്കും ലോകശ്രദ്ധ നേടിയിട്ടുണ്ട്. ആ ഡബ്ബാവാലകളുടെ ജീവിതം പഠിച്ച് പിഎച്ച്ഡി നേടിയ ഡോ. പവന്‍ കുമാര്‍ അവഗര്‍വാള്‍ അവരുടെ കഥ രാജ്യം മുഴുവന്‍ എത്തിക്കുന്നു. 127 വര്‍ഷങ്ങള്‍ക്ക് മുന്പാണ് ഡബ്ബാവാല സര്‍വ്വീസ് തുടങ്ങിയത്. 5000 ആളുകള്‍ 200000 ലഞ്ച് ബോക്സുകള്‍ കിറുകൃത്യമായി എല്ലാദിവസവും അന്നമെത്തിക്കുന്നു. ഓരോരുത്തരുടേയും വീടുകളില്‍ നിന്ന് കളക്റ്റ് ചെയ്യുന്ന ഡബ്ബകള്‍ ഒന്നു തെറ്റാതെ വേണ്ടപ്പെട്ടവരുടെ കയ്യിലെത്തിക്കുന്നു.
ഡബ്ബാവാലകളും ബിസിനസ് നെറ്റ് വര്‍ക്കിംഗും
15 സെന്‍റാമീറ്റര്‍ വ്യാസവും 30 സെന്‍റിമീറ്റര്‍ ഉയരവുമുള്ള ടിഫിന്‍ ബോക്സുകളിലാക്കിയ ഉച്ചഭക്ഷണമാണ് ഡബ്ബാവാലകള്‍ തലച്ചുമടായി കിലോമീറ്ററുകള്‍ താണ്ടി ഉടമസ്ഥന് എത്തിക്കുന്നത്. ഈശ്വര സമര്‍പ്പണമായാണ് ഡബ്ബാവാലകളുടെ ഫുഡ് നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്സനും മാതൃകയാക്കാവുന്ന ബിസിനസ് നെറ്റ് വര്‍ക്കുണ്ട് ഡബ്ബാവാലകളുടെ പ്രവര്‍ത്തനത്തിലെന്ന് ഡോ പവന്‍ കുമാര്‍ പറയുന്നു
ട്രാഫിക്കും മീഡിയനുകളും ചാടിക്കടന്ന്  പറക്കുന്ന ഡബ്ബാ വാലകള്‍
മുംബൈയിലെ തീവ്രമായ തിരക്കിനിടയിലൂടെയാണ് തലയിലെ ചോറ്റുപാത്രങ്ങളുമായി ഡബ്ബാവാലകള്‍ കുതിക്കുന്നത്. എല്ലാ മേഖലകളിലും ടെക്നോളജി അപ്ഡേഷന്‍ നടക്കുന്പോള്‍ ഡബ്ബാവാലകള്‍ക്കും അത്തരമൊരു സ്ക്കോപ്പുണ്ടോ എന്ന ചോദ്യത്തിന് ഡോ പവന്‍ പറഞ്ഞ ഉത്തരമിതാണ്. 60 കിലോ ഭാരം തലയിലേറ്റി ലക്ഷ്യസ്ഥാനത്തേക്ക് ഓടുന്ന ഡബ്ബാവാലകള്‍ക്ക് ഫോണ്‍ എടുക്കാന്‍ പോലും സാധിക്കില്ല. മാത്രമല്ല, കസ്റ്റമറുമായി സംസാരിക്കരുതെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ ഫോണ്‍ബെയ്സ്ഡായ അപ്ഡേഷന്‍ തല്‍ക്കാലം അവര്‍ക്ക് സാധ്യമല്ല.
കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ 2019 പരിപാടിയില്‍ പങ്കെടുക്കാനാണ് ഡോ. പവന്‍ കുമാര്‍ കേരളത്തിലെത്തിയത്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version