വിംഗിന്റെ ആദ്യ വര്‍ക്ക്ഷോപ് സഹൃദയയില്‍
വനിതകളെ സംരംഭക രംഗത്തേക്ക് എത്തിക്കാനും സപ്പോര്‍ട്ട് ചെയ്യാനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഒരുക്കുന്ന വിംഗ്, വിമന്‍ റൈസ് ടുഗതര്‍ എന്ന പദ്ധതിയുടെ ആദ്യ വര്‍ക്ഷോപ്പില്‍ ടെക്നിക്കല്‍, നോളജ് സെഷനുകളില്‍ പെണ്‍കുട്ടികള്‍ക്ക് ട്രെയിംഗ് ലഭിച്ചു. ഇരുനൂറോളം പെണ്‍കുട്ടികളാണ് വിംഗിന്റെ വര്‍ക്ഷോപ്പില്‍ പങ്കെടുത്തത്. കേരള സ്റ്റാര്‍ട്ടപ് മിഷന് ആസൂത്രണം ചെയ്തത പരിപാടിക്ക് തൃശൂര്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജ് വേദിയായി. സ്റ്റാര്‍ട്ടപ് ഇന്ത്യയുടെ പ്രോഗ്രാമായ വിംഗ് കേരളമുള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ് മിഷനാണ് എക്സിക്യൂഷന് ചുമതല. ഇന്‍വെസ്റ്റ്മെന്റ് ഫേമായ ലെറ്റ്സ് വെഞ്ച്വറാണ് പരിപാടിയുടെ പാര്‍ട്ണര്‍
സ്ത്രീ സംരംഭകര്‍ക്ക് Wing പ്രോഗ്രാമില്‍ പങ്കെടുക്കാം
വനിതകളെ സംരംഭക രംഗത്തേക്ക് എത്തിക്കാനും അവരെ സപ്പോര്‍ട്ട് ചെയ്യാനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ലോഞ്ച് ചെയ്ത പദ്ധതിയാണ് Wing – വിമണ്‍ റൈസ് ടുഗെതര്‍. വര്‍ക്ക്ഷോപ്പുകള്‍, ഇന്‍കുബേഷന്‍, ഇന്‍വെസ്റ്റേഴ്സ്, വിവിധ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയിലൂടെ പതിനായിരത്തോളം സ്ത്രീ സംരംഭകരെ സജ്ജരാക്കുക എന്നതാണ് പ്രോഗ്രാം ഉദ്ദേശിക്കുന്നത്.
കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് Wing പ്രവര്‍ത്തനത്തിന് KSUM നേതൃത്വം നല്‍കുക.