സംസ്ഥാന വ്യവസായ അന്തരീക്ഷത്തില്‍ വലിയ മാറ്റം വന്നിരിക്കുകയാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍. കാലഹരണപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതിയും നിയമങ്ങളിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചും ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനോട് സംസാരിക്കവേ ഡോ. കെ ഇളങ്കോവന്‍ വ്യക്തമാക്കി.
വ്യവസായത്തിനായി ഭൂമി വാങ്ങുന്പോള്‍ മതിപ്പ് വിലയുടെ 50 ശതമാനം അടച്ചാല്‍ മതിയാകും. ബാക്കിയുള്ള തുക അഞ്ചു വര്‍ഷ കാലാവധിയില്‍ പലിശരഹിതമായി അടയ്ക്കാം. മാത്രമല്ല കുടിശ്ശിക തുകയുടെ പലിശ സര്‍ക്കാര്‍ വഹിക്കും, ഇത് സര്‍ക്കാരിന്റെ വലിയ ഇടപെടലാണ്. land assignment policy  മാറ്റിയതോടെ, വ്യവസായത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിലും, ലീഗല്‍ എന്റിറ്റി ചെയ്ഞ്ച് ചെയ്യുന്നതിലും നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്.
ലക്ഷ്യമിടുന്നത് 16000 MSMEകള്‍
k-swift സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്  വ്യവസായങ്ങള്‍ തുടങ്ങാനുള്ള ലൈസന്‍സ്  പല സര്‍ക്കാര്‍ വകുപ്പുകളും ഓണ്‍ലൈനായി കൊടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 16000 പുതിയ മൈക്രോ, സ്‌മോള്‍, മീഡിയം സംരംഭങ്ങള്‍ സംസ്ഥാനത്തുണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം വ്യവസായ വകുപ്പില്‍ 3800 msme അപേക്ഷകള്‍ വന്നുകഴിഞ്ഞു. വ്യവസായം തുടങ്ങാനുള്ള നടപടികള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ അപേക്ഷകള്‍ കൂടുകയാണ്. വന്‍കിട വ്യവസായങ്ങളല്ല, ചെറുകിട സംരംഭങ്ങളിലൂടെ വ്യവസായവും നിക്ഷേപവും സംസ്ഥാനത്ത് കൂടുന്നുവെന്നും msme മേഖലയിലേക്ക് വന്‍തോതില്‍ നിക്ഷേപം വരുന്നുണ്ടെന്നും ഡോ. കെ ഇളങ്കോവന്‍ വ്യക്തമാക്കി.
മുടങ്ങിയ വ്യവസായങ്ങള്‍ പുനരാരംഭിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ 
മുടങ്ങി കിടക്കുന്ന വ്യവസായങ്ങള്‍ പുനരാരംഭിക്കാന്‍ one time settlemet (ots) scheme ആരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി ജില്ലകളില്‍ നടത്തിയ അദാലത്തിലെ അപേക്ഷകള്‍ പരിഗണിച്ചാണ് ots scheme ആരംഭിച്ചത്. പിഴ പലിശ മുഴുവന്‍ ഒഴിവാക്കി, പലിശ ലഘൂകരിച്ച് കുറെ അധികം ഡിസ്പ്യൂട്ടുകള്‍ സെറ്റില്‍ ചെയ്തു. പുതിയ നിക്ഷേപകരും നിലവിലെ സംരംഭകരും ഒരുപോലെ തൃപ്തരാണമെന്നാണ്  സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version