സൗദിയില്‍ ഡൊമെസ്റ്റിക്ക് പാസഞ്ചേഴ്സിന് അധിക ഡ്യൂട്ടി വരുന്നു. എയര്‍പോര്‍ട്ട് ബില്‍ഡിങ് ചാര്‍ജ് ഇനത്തില്‍ 21 സൗദി റിയാല്‍ (ഏകദേശം 395 രൂപ) വണ്‍വേ ട്രിപ്പിന് നല്‍കണം. എയര്‍പോര്‍ട്ട് സൗകര്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന ടാക്സ് വഴി എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിനായുള്ള ഫണ്ട് കണ്ടെത്തും. വണ്‍ വേ ടിക്കറ്റിന് ഡിപ്പാര്‍ച്ചര്‍, അറൈവല്‍, വാറ്റ് എന്നിവയടക്കമാണ് 21 സൗദി റിയാല്‍ അടയ്‌ക്കേണ്ടത്. റൗണ്ട് ട്രിപ്പിന് 42 റിയാലും ലോക്കല്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ കാരിയര്‍ ബുക്ക് ചെയ്യുന്നവര്‍ 87 സൗദി റിയാലും അധികം നല്‍കണം. 2020 ജനുവരി ഒന്നു മുതല്‍ അധിക ഡ്യൂട്ടി പ്രാബല്യത്തില്‍ വരും. കുട്ടികള്‍, എയര്‍പോര്‍ട്ട് സൗകര്യങ്ങള്‍ ഉപയോഗിക്കാത്തവര്‍, ക്യാബിന്‍ ക്രൂ, എയര്‍ക്രാഫ്റ്റ് മെമ്പേഴ്സ്, ഐഡിയുള്ള പൈലറ്റ് എന്നിവരെ ചാര്‍ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.