കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാത്തതുകൊണ്ട് രാജ്യത്ത് ആര്‍ക്കും സംരംഭക വായ്പ കിട്ടാതിരിക്കരുത് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ചില പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ വരെ സംരംഭക വായ്പയ്ക്ക് ഈട് വാങ്ങുകയേ ചെയ്യരുത് എന്നാണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ലോണ്‍ തിരിച്ചടച്ചില്ലെങ്കിലും അതിന്റെ ബാധ്യത സംരംഭകനോ ബാങ്കിനോ വരാത്ത സ്‌കീമുണ്ട്. സാധാരണ ലോണിന്റെ എല്ലാ ആനുകൂല്യങ്ങളുമുള്ള ആ സ്‌കീം വിശദമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍. (കൂടുതലറിയാന്‍ വീഡിയോ കാണാം)