മലിനജലം ക്ലീനാക്കാനുള്ള റീസൈക്ലിങ് മികവുമായി എക്കോഡ്യൂ
മലിനജലം ക്ലീനാക്കാനുള്ള റീസൈക്ലിങ് മികവുമായി എക്കോഡ്യൂ

മലിന ജലത്തിന്റെ അളവ് കൂടുന്നതും കൃത്യമായി ഇവ സംസ്‌ക്കരിക്കാന്‍ സാധിക്കാത്തതുമാണ് ഇപ്പോള്‍ കേരളം നേരിടുന്ന മുഖ്യപ്രശ്നം. ചെറിയ പ്ലോട്ടുകളില്‍ വീടുകള്‍ അടുത്തടുത്ത് തന്നെ വരുന്നത് മൂലം സെപ്റ്റികക് ടാങ്കുകളുടേയും കിണറുകളുടേയും അകലം കുറയുകയും ഇതു മൂലം പകര്‍ച്ചവ്യാധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ വേളയില്‍ ശ്രദ്ധ നേടുകയാണ് എക്കോഡ്യൂ പ്യുവര്‍ വാട്ടര്‍ സൊലുഷ്യന്‍സിന്റെ പുതിയ പ്രോഡക്റ്റ്.

മലിനജലം കളയണ്ട : റീസൈക്കിള്‍ ചെയ്യാം

മലിന ജലം റൈസീക്കിള്‍ ചെയ്യ്ത് ശുദ്ധീകരിക്കുന്ന പ്രൊഡക്റ്റാണ് എക്കോഡ്യൂ ഇറക്കിയിരിക്കുന്നത്. അടുക്കള, ടോയിലെറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള മലിനജലം റീസൈക്കിള്‍ ചെയ്ത് ഫ്ളഷിംഗിനോ കാര്‍ കഴുകാനോ ചെടികള്‍ നനയ്ക്കാനോ ഉപയോഗിക്കാന്‍ എക്കോഡ്യൂ സഹായിക്കുന്നു. മാത്രമല്ല കിണറിലെ ജലം മലിനകുന്നത് തടയുകയും ചെയ്യും. വീടുകളില്‍ ഉപയോഗിക്കുന്നതിലൂടെ കാലക്രമേണ ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ കൂടാനും ജലദൗര്‍ലഭ്യം കുറയ്ക്കാനും സാധിക്കുമെന്നതാണ് എക്കോഡ്യൂ പ്യുവര്‍ വാട്ടര്‍ സൊല്യൂഷന്റെ പ്രത്യേകത.

പെര്‍ഫക്ട് ക്ലീനാക്കുന്ന പ്രോസസ്

രണ്ട് പ്രോസസാണ് എക്കോ പ്യുവര്‍ വാട്ടര്‍ സൊലുഷ്യന്‍സിന്റെ പ്രോഡക്ടിലുള്ളത്. ആദ്യം വെള്ളം ഒരു ടാങ്കില്‍ വരും. സെറ്റ്ലിംഗ് ടാങ്ക് എന്നാണ് ഇതിനെ പറയുന്നത്. ഇതിലേക്ക് ഹെര്‍ബല്‍ എക്സ്ട്രാക്റ്റ് ഡോസ് ചെയ്യും. അതോടെ വെള്ളത്തിലുള്ള മാലിന്യങ്ങളും മറ്റ് സോളിഡ് പാര്‍ട്ടിക്കിള്‍സുമെല്ലാം സെറ്റിലാകും. തുടര്‍ന്ന് ശുദ്ധീകരിക്കപ്പെട്ട ജലം ഫില്‍ട്രേഷനിലേക്ക് വിടും. സാന്റ് ആന്റ് കാര്‍ബണ്‍ ഫില്‍റ്ററാണ് ഫില്‍ട്രേഷന് വേണ്ടി യൂസ് ചെയ്യുന്നത്. പല ഗ്രേഡുള്ള സാന്റ്ഡ് ഒരു പ്രഷറൈസ്ഡ് ഫില്‍റ്ററില്‍ ലോഡ് ചെയ്യും. ചിരട്ടക്കരിയില്‍ നിന്നുണ്ടാക്കുന്ന ആക്ടിവേറ്റഡ് കാര്‍ബണ്‍ ആണ് ഇതിനായി യൂസ് ചെയ്യുന്നത്. നിലവില്‍ കൊമേഴ്ഷ്യല്‍ സെഗ്മെന്റിലും കണ്‍സ്യൂമര്‍ സെഗ്മന്റിലും പ്രൊഡക്ട് ലഭ്യമാണ്.

ക്ലാസ്മേറ്റ്സിന്റെ ‘ക്ലാസ്’ ആശയം

ക്ലാസ്മേറ്റ്സും കെമിക്കല്‍ എഞ്ചിനീയേഴ്‌സുമായ മുഹമ്മദ് നുജൂമും അഖില്‍ ജോണിയുമാണ് എക്കോഡ്യൂവിന്റെ ഫൗണ്ടേഴ്സ്. ബി. ടെക് കഴിഞ്ഞ് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കാലത്താണ് നുജൂമിന്റെ മനസ്സില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയം ഉദിക്കുന്നത്. തൊഴില്‍രഹിതരായി നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് കൂടി ഒരു വരുമാനം എന്ന ലക്ഷ്യത്തോടെ നടന്ന ചര്‍ച്ചകള്‍ എല്ലാവരും ചേര്‍ന്ന് ഒരു സംരംഭം തുടങ്ങുക എന്ന ആശയത്തിലേക്കെത്തി. അതായിരുന്നു എക്കോഡ്യൂവിന്റെ തുടക്കം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version