ഫ്യൂച്ചറിസ്റ്റിക്ക് ഇലക്ട്രിക്ക് പിക്കപ്പ് ട്രക്ക് അവതരിപ്പിക്കാന്‍ Tesla. സ്പോര്‍ട്ട്സ് കാര്‍ മാതൃകയിലുള്ള സൈബര്‍ട്രക്ക് 2021ല്‍ ലോഞ്ച് ചെയ്യും.100 കി.മീ വേഗത കൈവരിക്കാന്‍ വെറും 6.5 സെക്കന്റ് മാത്രം. മികച്ച ക്വാളിറ്റിയും കസ്റ്റമര്‍ പ്രൊട്ടക്ഷനും ഉറപ്പ് നല്കുന്ന എക്സ്റ്റീരിയര്‍ ഷെല്ലാണ് സൈബര്ട്രക്കിനുള്ളത്
Ultra-Hard 30X Cold-Rolled stainless-steel മുതല്‍ ടെസ്ല ആര്‍മര്‍ ഗ്ലാസ് വരെ വാഹനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ലോക്ക് ചെയ്യാവുന്ന 100 ക്യൂബിക്ക് ഫീറ്റ് എക്സ്റ്റീരിയറില്‍ സ്റ്റോറേജ് സ്പെയ്സും ക്രമീകരിച്ചിട്ടുണ്ട്.
സൈബര്‍ ട്രക്ക് സിംഗിള്‍ മോട്ടോര്‍ വേര്‍ഷന്‍ 39,900 ഡ്യുവല്‍ മോട്ടറിന് 49,000 ഡോളറുമാണ് വില. ഈ വേര്‍ഷനുകള്‍ക്ക് ഒറ്റച്ചാര്‍ജില്‍ 482 കി.മീ ദൂരം സഞ്ചരിക്കാനാവും. മുന്‍നിര വേരിയന്റിന് 69,900 ഡോളറാണ് പ്രാരംഭ വില മാത്രമല്ല ഒറ്റച്ചാര്‍ജില്‍ 805 കി. മീ ദൂരം സഞ്ചരിക്കാം. 2022ഓടെ വാഹനം ഡെലിവറി ചെയ്യാമെന്നും പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും ഇലോണ്‍ മസ്ക്