ആഗോള തലത്തില്‍ മാധ്യമ രംഗത്ത് ഏറെ ആശങ്കയുയര്‍ത്തുന്ന ഒന്നാണ് ഡിജിറ്റല്‍ മിസ് ഇന്‍ഫോര്‍മേഷന്‍. ലോകത്ത് വരും നാളുകളില്‍ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ക്കും അണ്‍റെസ്റ്റിനും വഴിവെയ്ക്കാവുന്ന ഡിജിറ്റല്‍ മിസ് ഇന്‍ഫര്‍മേഷന്‍ ശരിയായി പ്രതിരോധിച്ചില്ലെങ്കില്‍ ലോകം വലിയ വില കൊടുക്കേണ്ടി വരും. വളരെ റിലവന്റായ ഈ വിഷയം ഗൗരവമായി ചര്‍ച്ചചെയ്തു കസാഖിസ്ഥാനിലെ അല്‍മാറ്റിയില്‍ നടന്ന അലൂമിനി ടൈസ്.
ചര്‍ച്ചയായത് ഡാറ്റാ ജേര്‍ണലിസം മുതല്‍ മിസ് ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ വരെ
ഡാറ്റ ജേര്‍ണലിസം, ഫോള്‍സ് ന്യൂസ് കണ്‍ട്രോള്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍, ഹൗ ടു കൗണ്ടര്‍ ദ മിസ് ഇന്‍ഫര്‍മേഷന്‍ ത്രൂ മീഡിയ ലിറ്ററസി തുടങ്ങി ഡിജിറ്റല്‍ മീഡിയ അഡ്രസ് ചെയ്യേണ്ട സബ്ജക്റ്റുകളാണ് അലൂമ്‌നി ടൈസ് ചര്‍ച്ച ചെയ്തത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വേള്‍ഡ് ലേണിംഗുമായി ചേര്‍ന്നാണ് വിമന്‍ ഇന്‍ മീഡിയ ക്രിയേറ്റിംഗ് നെറ്റ്വവര്‍ക്ക് ഫോര്‍ സോഷ്യല്‍ ചെയ്ഞ്ച് എന്ന തീമില്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. ലോകമെമ്പാടും വിവിധ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഡിസിഷന്‍ മേക്കിങ്ങിലേക്ക് എങ്ങനെ വനിതകളെ കൂടുതലായി കൊണ്ടുവരാമെന്ന് തരത്തിലാണ് ചര്‍ച്ചകള്‍ നടക്കേണ്ടതെന്ന് വ്യത്യസ്ത മേഖലകളില്‍ നിന്നെത്തിയവര്‍ അഭിപ്രായപ്പെട്ടു. സൗത്ത്-സെന്‍ട്രന്‍ ഏഷ്യയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തകരും മീഡിയ എക്‌സ്‌പേര്‍ട്‌സും, ഫിലിംമേക്കേഴ്‌സും കസാഖിസ്ഥാനില്‍ നടന്ന അലൂമ്‌നി ടൈസിന്റെ ഭാഗമായി.
അലൂമ്‌നി ടൈസിന്റെ ഭാഗമായ മാധ്യമപ്രവര്‍ത്തകര്‍
യുഎസിലെ ബ്യൂറോ ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫെയേഴ്‌സ് റീജണല്‍ അലൂമ്‌നി കോ-ഓര്‍ഡിനേറ്റര്‍ ക്രിസ്റ്റല്‍ ഹില്‍, ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റ് & ഔട്ട്‌റീച്ച് സ്‌പെഷ്യലിസ്റ്റ് ആശാ ബെന്‍, വേള്‍ഡ് ലേണിങ് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ജെസീക്കാ മെഡ്, പ്രോഗ്രാം അസോസിയേറ്റ് ആഷ്‌ലി ഹെന്റി, ഗായികയും വോയിസ് ആര്‍ട്ടിസ്റ്റും ബംഗ്ലാദേശി ജേര്‍ണലിസ്റ്റുമായ ദില്‍ഷാദ് കരിം എലിറ്റ, നുര്‍ സുല്‍ത്താന്‍ യുഎസ് എംബസി പ്രസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സീന്‍ ബോഡ, അല്‍മാറ്റി യുഎസ് കോണ്‍സുലേറ്റ് പബ്ലിക്ക് അഫയേഴ്‌സ് അസിസ്റ്റന്റ് മാനേജര്‍ ജെന്നിഫര്‍ ഗ്രീന്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഹൈദരാബാദ് സിറ്റി എഡിറ്റര്‍ മഞ്ജു ലതാ കലാനിധി, പാക്ക് മാധ്യമ പ്രവര്‍ത്തകരായ ഫര്‍സാന അലി, റമ്മാ ഷിഹിദ്, ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകനായ ഈശ്വരന്‍ രൂത്‌നാം, കിര്‍ഗിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക സില്‍ഡിസ് ബെക്ബാഇവ, മാധ്യമപ്രവര്‍ത്തകയും channeliam.com സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണന്‍ എന്നിവര്‍ അലൂമ്‌നി ടൈസില്‍ പങ്കെടുത്തു.