കേരളത്തെ ഏറെ വലച്ച മഹാപ്രളയത്തിന് പിന്നാലെ ഒട്ടേറെ സംരംഭകര്‍ക്കാണ് നഷ്ടം സംഭവിച്ചത്.
പ്രളയം ബാധിച്ച സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കായി പലിശ സബ്‌സിഡി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സഹായ പദ്ധതിയാണിത്. വായ്പ റീഷെഡ്യൂള്‍ ചെയ്യുകയോ നിലവിലുള്ള ഒ.ഡി റിന്യൂ ചെയ്യുകയോ ചെയ്തവര്‍ക്ക് ഉപകരിക്കും.
സബ്സിഡി ഏതൊക്കെ സംരംഭത്തിന്
സബ് സിഡി ലഭിക്കണമെങ്കില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സര്‍വേ ലിസ്റ്റില്‍ ഉള്‍പ്പെട്ട സംരംഭമായിരിക്കണം.പ്രളയം ബാധിച്ച എല്ലാ സ്ഥാപനങ്ങളേയും സര്‍വേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് റിന്യൂ ചെയ്യുന്നവര്‍ക്കടക്കം പലിശ സബ്‌സിഡി സ്‌കീം ഉപകരിക്കും. വായ്പയെടുത്ത തുകയുടെ വാര്‍ഷിക പലിശ (എട്ട് ശതമാനം) തിരികെ നല്‍കും.(കൂടുതലറിയാന്‍ വീഡിയോ കാണാം)
എത്രത്തോളം തിരികെ ലഭിക്കും
പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതിയിലൂടെ തിരികെ ലഭിക്കും. സംരംഭകന് മൂന്നു വര്‍ഷം കൊണ്ടാണ് പണം ലഭിക്കുന്നത്. അപേക്ഷാ നടപടികള്‍ ഏറെ ലളിതമാണെന്നും സബ്സിഡി സംബന്ധിച്ച് സംരംഭകര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി മനസിലാക്കണമെന്നും വ്യക്തമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം)