ഇന്ത്യന്‍ സാറ്റ്‌ലൈറ്റുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ബഹിരാകാശ അവശിഷ്ടങ്ങളില്‍ നിന്നും മറ്റ് അപകടങ്ങളില്‍ നിന്നും സാറ്റ്‌ലൈറ്റുകളെ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. ഇതിനായി 33.3 കോടി രൂപ കൂടി നേത്ര (നെറ്റ് വര്‍ക്ക് ഫോര്‍ സ്‌പേസ് ഒബ്ജക്റ്റ് ട്രാക്കിംഗ് ആന്‍ഡ് അനാലിസിസ്) പ്രൊജക്ടിലേക്ക് നല്‍കും.
400 കോടി മുതല്‍ മുടക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ നേത്ര പ്രോജക്ട് ആരംഭിച്ചത്. ജിയോ സ്റ്റേഷണറി ഓര്‍ബിറ്റില്‍ 15 കമ്മ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റുകളും 13 റിമോട്ട് സെന്‍സിങ് സാറ്റ്‌ലൈറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്