സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ 128 കോടിയുടെ പ്രൊജക്ടുമായി ഡല്‍ഹി സര്‍ക്കാര്‍

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ 128 കോടിയുടെ പ്രൊജക്ടുമായി ഡല്‍ഹി സര്‍ക്കാര്‍ #DelhiGovernment #WomenSafety #DTC

Posted by Channel I'M on Thursday, 26 December 2019

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ 128 കോടിയുടെ പ്രൊജക്ടുമായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ 5500 ബസുകളില്‍ സിസിടിവി ക്യാമറ, പാനിക്ക് ബട്ടണ്‍, ജിപിഎസ് എന്നിവ സജ്ജീകരിക്കും. ടെലികോം കണ്‍സള്‍ട്ടന്റ്സ് ഇന്ത്യാ ലിമിറ്റഡിനാണ് പ്രൊജക്ടിന്റെ ചുമതല. ബസിനുള്ളിലെ ദൃശ്യങ്ങള്‍ ലൈവായി മോണിട്ടര്‍ ചെയ്യാന്‍ കമാന്‍ഡ് സെന്റര്‍ ആരംഭിക്കും. പാനിക്ക് ബട്ടണില്‍ അമര്‍ത്തിയാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്ന സംവിധാനമാണ് തയാറാക്കുന്നത്. 2020 അവസാനത്തോടെ പ്രൊജക്ട് പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍.

Share.

Comments are closed.

Exit mobile version