ഡിജിറ്റല്‍ പേയ്മെന്റിനുള്ള നൂതന മാര്‍ഗവുമായി RBI. RBI പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്റേറ്രുമെന്റ് വഴി (PPI) ഗുഡ്സും സർവ്വീസും വാങ്ങാം. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമിടാം, എന്നാല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സാധ്യമല്ലെന്ന് RBI. ബാങ്ക്, ബാങ്ക് ഇതര PPI കമ്പനികള്‍ എന്നിവ വഴി സംവിധാനം ലഭ്യം. ചെറിയ മൂല്യത്തിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
പ്രതിമാസം 10000 രൂപ വരെ ലോഡ് ചെയ്യാം. ഒരു സാമ്പത്തിക വര്‍ഷം ലോഡ് ചെയ്യുന്ന ആകെ തുക 1,20,000 രൂപയില്‍ കവിയരുത്. PPI ഏത് സമയത്തും ക്ലോസ് ചെയ്യാന്‍ അനുവദിക്കും. വെരിഫൈഡ് മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്ത ബാങ്കില്‍ നിന്ന് മാത്രം പണമിടാം. പിപിഐയില്‍ കിടക്കുന്ന തുകയ്ക്ക് പലിശ കിട്ടില്ല.