ചെറുകിട ബിസിനസുകള്‍ക്ക് എംപ്ലോയി മാനേജ്മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ നൂലാമാലകള്‍ ഏറെയാണ്. ഇത്തരം സാങ്കേതികമായ ആവശ്യങ്ങള്‍ക്ക് സിംഗിള്‍ വിന്‍ഡോ സിസ്റ്റത്തിലൂടെ സപ്പോര്‍ട്ട് നല്‍കുന്ന Rapidor എന്ന പ്ലാറ്റ്ഫോം ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്കും ഓപ്പറേഷന്‍സ് വ്യാപിപ്പിക്കുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി മികച്ച എക്സപേഷറും ലഭിക്കുന്നുണ്ടെന്നും റാപ്പിഡോര്‍ ഫൗണ്ടറും തിരുവല്ല സ്വദേശിയുമായ തോംസണ്‍ സ്‌കറിയ ചാനല്‍ അയാം ഡോട്ട് കോമിനോട് പറയുന്നു.
റാപ്പിഡോറിനെ അറിയാം
പൂര്‍ണമായും ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്വെയര്‍ സിസ്റ്റമാണ് Rapidor. കൃത്യമായ ടൈം ഇന്റര്‍വെല്ലില്‍ തീര്‍ക്കേണ്ട ടാസ്‌കുകള്‍ എംപ്ലോയിക്ക് കൃത്യമായി എത്തിക്കുന്നു എന്നതും റാപ്പിഡോറിന്റെ പ്രത്യേകതയാണ്. SMEലെ എല്ലാ ടീം മെമ്പേഴ്‌സും rapidor വഴി അവവരുടെ ടാസ്‌കുകളാല്‍ കണക്ടഡാണ്. പ്രത്യേകം നിര്‍മ്മിച്ച ആന്‍ഡ്രോയിഡ് ആപ്പും റാപ്പിഡോറിനുണ്ട്. മൈക്രോ മാനേജ്‌മെന്റ് എന്നത് ഒഴിവാക്കാന്‍ സാധിക്കുന്നുവെന്നും റാപ്പിഡോറിന്റെ പ്രത്യേകതയാണ്. റാപ്പിഡ് ഓപ്പറേഷന്‍ റിസര്‍ച്ച് എന്നാണ് റാപ്പിഡോറിന്റെ പൂര്‍ണരൂപം.
ഫോക്കസ് ചെയ്യുന്നത് സ്മോള്‍-മീഡിയം ബിസിനസുകളെ
സ്‌മോള്‍-മീഡിയം ബിസിനസുകളെയാണ് റാപ്പിഡോര്‍ ഫോക്കസ് ചെയ്യുന്നത്. മാനുഫാക്‌ച്ചേഴ്‌സ്, ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ഡീലേഴ്‌സ് എന്നിവയാണ് ക്ലയിന്റുകളില്‍ അധികവും. അവര്‍ക്ക് എല്ലാ ഓപ്പറേഷന്‍സും റാപ്പിഡോര്‍ പ്ലാറ്റ്‌ഫോം വഴി ചെയ്യാന്‍ സാധിക്കും. എസ്എംഇകളിലെ എല്ലാ എംപ്ലോയിസിനേയും പ്രോസസില്‍ പങ്കെടുപ്പിക്കാ
ന്‍ റാപ്പിഡോറിന് സാധിക്കുന്നുണ്ട്.
സപ്പോര്‍ട്ടുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും
Tally, SAP എന്നിവയെല്ലാം റാപ്പിഡോറിലൂടെ ഇന്റഗ്രേറ്റ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല അതാത് ദിവസം പൂര്‍ത്തിയാകാത്ത ടാസ്‌കുകള്‍ റീ അസൈന്‍ ചെയ്യാനും സാധിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി മികച്ച എക്‌സ്‌പോഷറാണ് ലഭിക്കുന്നതെന്നും സംരംഭങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ വര്‍ക്ക്‌ഷോപ്പുകള്‍ സഹായിക്കുന്നുവെന്നും റാപ്പിഡോര്‍ ഫൗണ്ടര്‍ തോംസണ്‍ സ്‌കറിയ പറയുന്നു. മറ്റ് രാജ്യങ്ങളിലും ലോക്കല്‍ കസ്റ്റമൈസേഷന്‍ വഴി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.