100 കോടി ക്ലബ്ബിലേറി നിവിൻ പോളി-അഖിൽ സത്യൻ ചിത്രം സർവ്വം മായ. റിലീസായി വെറും പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നേട്ടത്തെക്കുറിച്ച് അറിയിച്ചത്.

Sarvam Maya Collection

നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് സർവ്വം മായ. സാക്‌നിൽക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് 52.85 കോടി രൂപയും, വിദേശത്ത് നിന്ന് 47.15 കോടിയുമാണ് ചിത്രത്തിന്റെ കലക്ഷൻ. ആദ്യ ദിനത്തിൽ 3.35 കോടി രൂപ കലക്ഷൻ നേടിയ ചിത്രം നാലാം ദിനം 5.8 കോടി രൂപ കലക്ഷനിലേക്കെത്തി. ഏഴാമത്തെ ദിവസം 3.5 കോടി രൂപയായി കലക്ഷൻ കുറഞ്ഞെങ്കിലും എട്ടാം ദിവസം ഇത് വീണ്ടും 5.2 കോടിയായി ഉയർന്നു. 4.9 കോടി രൂപയാണ് ചിത്രത്തിന്റെ പത്താം ദിവസത്തെ കലക്ഷൻ.

ഹൊറർ ഫാന്റസി കോമഡി ചിത്രമായ സർവ്വം മായ നിവിനും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ്. 2025 ഡിസംബർ 25ന് ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രത്തിൽ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Sarvam Maya enters the 100-crore club! Nivin Pauly’s horror-fantasy comedy directed by Akhil Sathyan achieves this massive feat in just 10 days. Check the box office breakup here.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version