എസ്എംഇകള്‍ക്കും വനിതാ സംരംഭകര്‍ക്കും ആക്സിലറേഷന്‍ നല്‍കാന്‍ Scalathon l Channeliam.com

എംഎസ്എംഇ സംരംഭങ്ങള്‍ക്കായി വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച Scalathon എസ്എംഇ സെക്ടറിലെ സംരംഭകങ്ങളുടെ ബിസിനസ് ആക്സിലറേഷന്‍ സാധ്യതകള്‍ക്ക് വേറിട്ട മുഖം നല്‍കുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഫിക്കിയുമായി ചേര്‍ന്നാണ് വാധ്വാനി ഫൗണ്ടേഷന്‍ സംസ്ഥാനത്ത് Scalathon നടത്തിയത്. ഇന്നവേഷന്‍, സ്‌കില്‍ ഡെവലപ്മെന്റ് എന്നിവയിലൂടെ രാജ്യത്ത് സംരംകത്വം വളര്‍ത്താന്‍ ലക്ഷ്യമിട്ട് വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കെയിലത്തോണിന്റെ ഭാഗമാകാന്‍ നിരവധി സംരംഭകരാണെത്തിയത്.

വനിതാ സംരംഭകര്‍ക്കടക്കം മികച്ച അവസരം

എംഎസ്എംഇ മേഖലയിലെ സ്‌കെയിലത്തോണിന്റെ ഇന്ത്യയിലെ ആദ്യ എഡിഷനാണ് കൊച്ചിയില്‍ നടന്നത്. വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്സ് എന്നിവര്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കുന്നതിലൂടെ എസ്എംഇ സെക്ടറില്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുകയാണ് സ്‌കെയിലത്തോണിന്റെ ലക്ഷ്യം. 5 കോടിക്ക് മുകളില്‍ ടേണ്‍ ഓവറുള്ള സംരംഭങ്ങളെയാണ് സ്‌കെയിലത്തോണ്‍ ഫോക്കസ് ചെയ്തത്. വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള എക്സ്പേര്‍ട്ടുകളുമായി സംരംഭകര്‍ക്ക് ഇന്‍ഡസ്ട്രി സംബന്ധമായ വിഷയങ്ങളില്‍ വണ്‍ ടു വണ്‍ ഇന്ററാക്ഷന്‍ നടത്താനും സാധിച്ചു.

എസ്എംഇകള്‍ക്കായി വാദ്വാനി അഡ്വാന്റേജ് ആപ്പും

സ്‌കെയിലത്തോണിന്റെ ഭാഗമായി വിദഗ്ധര്‍ നയിച്ച പാനല്‍ ഡിസ്‌കഷനുകളില്‍ സംരംഭങ്ങളുടെ വളര്‍ച്ച, എസ്എംഇ ലീഡര്‍ഷിപ്പ്, സ്ട്രെസ് ഫ്രീയായി സംരംഭം ചെയ്യാനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്തു. എസ്എംഇ സെക്ടറുകള്‍ക്കായുള്ള വാദ്വാനി അഡ്വാന്റേജ് ആപ്പും ചടങ്ങില്‍ പരിചയപ്പെടുത്തി. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളും, സംരംഭകരുമാണ് സ്‌കെയിലത്തോണിന്റെ ഭാഗമായത്. പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെടുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version