ചെറിയ തോതില്‍ സംരംഭം ആരംഭിച്ച് വിജയത്തിന്റെ കൊടുമുടിയില്‍ കയറിയ ഒട്ടേറെ ആളുകളെ നമുക്കറിയാം. ഷവോമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യാ മാനേജിങ്ങ് ഡയറക്ടറുമായ മനു കുമാര്‍ ജെയിനിന്റെ കഥയും വ്യത്യസ്തമല്ല. 2012ല്‍ വെറും 4 അംഗ ടീമുമായി ആരംഭിച്ച് ഇന്റര്‍നെറ്റിലെ മാര്‍ക്കറ്റിങ്ങ് പൊട്ടന്‍ഷ്യലില്‍ വിസ്മയം തീര്‍ത്ത മനുവിന്റെ സംരംഭം ഇപ്പോള്‍ രാജ്യത്താകമാനം 50000 ജീവനക്കാരുടെ പിന്‍ബലത്തോടെ മുന്നേറുകയാണ്.
വഴിത്തിരിവായ ‘ജബോങ്ങ്’
മീററ്റ് സ്വദേശിയായ മനു ഡല്‍ഹി ഐഐടിയില്‍ നിന്നും 2003ല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. 2007ല്‍ കല്‍ക്കട്ട ഐഐഎമ്മില്‍ നിന്നും എംബിഎ നേടിയ ശേഷം റീട്ടെയില്‍ സെയില്‍സിലും മാര്‍ക്കറ്റിങ്ങിലുമുള്‍പ്പെടെ അദ്ദേഹം മാസങ്ങളോളം ജോലി ചെയ്തു. 2012ല്‍ ജബോങ്ങ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനായതാണ് മനു കുമാര്‍ ജെയിന്‍ എന്ന ബിസിനസ് ബ്രില്യന്റിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
ഷവോമിയുടെ വളര്‍ച്ചയിലെ ‘മനു മാജിക്ക്’
മാര്‍ക്കറ്റ് ട്രെന്‍ഡ് പ്രവചിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ മികവ് ജബോങ്ങിനെ ഫ്ളിപ്പ്കാര്‍ട്ട് പോലെ വന്‍കിട ബ്രാന്‍ഡുകള്‍ക്കൊപ്പം മത്സരിക്കാനുള്ള ശേഷി നല്‍കി. ജബോങ്ങിന്റെ മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനം വരെ മനു എത്തി. 2014ല്‍ ജബോങ്ങില്‍ നിന്നും സ്ഥാനമൊഴിഞ്ഞ ശേഷം ഷവോമിയുടെ കണ്‍ട്രി മാനേജര്‍ സ്ഥാനത്തെത്തുകയും 2017ല്‍ അദ്ദേഹം ഗ്ലോബല്‍ വൈസ് പ്രസിഡന്റാകുകയും ചെയ്തു. ഷവോമിയെ രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണാക്കി മാറ്റുന്നതില്‍ മനു കുമാര്‍ ജെയിന്‍ വലിയ പങ്കാണ് വഹിച്ചത്.