സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് എന്നത് സംരംഭത്തിന്റെ വിജയത്തിന് വേണ്ട ഒന്നാണെന്ന് എടുത്ത് പറയേണ്ടതില്ല. പരിമിതമായ ബഡ്ജറ്റില്‍ മികച്ച ഔട്ട്ക്കം സൃഷ്ടിക്കുന്നയാള്‍ നല്ലൊരു സംരംഭകനാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഹോളിവുഡ് ചിത്രം Moneyball ഇനിയും ഒട്ടേറെ സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കും. തുടര്‍ച്ചയായി വിജയത്തിന് പിന്നാലെ Oakland Athletics Baseball ടീം എലിമിനേഷന്‍ റൗണ്ടില്‍ പരാജയപ്പെടുകയും ടീം മാനേജറായ ബില്ലി ബീന്‍ അംഗങ്ങളുടെ പെര്‍ഫോമന്‍സില്‍ നിരാശനായിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭം വിവരിച്ചാണ് ചിത്രം ആരംഭിക്കുന്നത്. ചില ടാലന്റഡായിട്ടുള്ള പ്ലെയേഴ്‌സ് ടീം വിടാനും തീരുമാനിക്കുന്നു. ഈ വേളയില്‍ കോംപറ്റിറ്റീവായ ഒരു ടീം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ പരിമിതമായ ബഡ്ജറ്റ് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ബില്ലിയ്ക്ക് തിരിച്ചടിയാകുന്നു. കുറഞ്ഞ ബഡ്ജറ്റില്‍ ടോപ്പ് ക്ലാസ് ടീമിനെ വാര്‍ത്തെടുക്കുക എന്ന ചാലഞ്ചിനെ മറികടക്കാനാണ് ബില്ലി പിന്നീട് ശ്രമിക്കുന്നത്.

പീറ്റര്‍ എന്ന ട്വിസ്റ്റ്

എക്കണോമിക് ഗ്രാജ്യുവേറ്റായ പീറ്റര്‍ ബ്രാന്‍ഡിനെ ബില്ലി കണ്ടുമുട്ടുന്നതാണ് സിനിമയിലെ വഴിത്തിരിവ്. പ്ലെയേഴ്‌സിനെ അസ്സസ് ചെയ്യുന്നതില്‍ മികവുള്ളയാളാണ് പീറ്റര്‍. അദ്ദേഹത്തിന്റെ സഹായത്തോടെ മികച്ച പ്ലെയേഴ്‌സിനെ ബില്ലി റിക്രൂട്ട് ചെയ്യുന്നു. ബേസ്‌ബോള്‍ ഗെയിമിലെ പ്രകടന മികവ് തെളിയിക്കുന്ന ഓണ്‍ ദ ബേസ് പേര്‍സെന്റേജ് കണക്കാക്കിയാണ് പ്ലെയേഴ്‌സിനെ എടുക്കുന്നത്. ഈ വേളയില്‍ ടീം മാനേജ്‌മെന്റിന്റെ എതിര്‍പ്പിനെ അവഗണിച്ച് ബില്ലി അണ്ടര്‍ വാല്യൂവ്ഡായ പ്ലയേഴ്‌സിന്റെ ഗ്രൂപ്പിനെ സൃഷ്ടിക്കുന്നു. ലിമിറ്റഡ് ബജറ്റിന്റെ പ്രശ്‌നങ്ങള്‍ക്കിടയിലും ടീമിന്റെ സ്പിരിറ്റ് വര്‍ധിപ്പിക്കുകയും അവരെ വിജയിപ്പിക്കുകയും ചെയ്യുന്നിടത്താണ് കഥ പുരോഗമിക്കുന്നത്.

പണത്തിന് മുന്‍ഗണന നല്‍കരുതെന്ന പാഠം

MLB എന്ന ടീമില്‍ നിന്നും ബില്ലിയ്ക്ക് ഇതിനിടെ ഓഫര്‍ വരികയും എന്നാല്‍ പണത്തിന് വേണ്ടി മുന്‍പ് എടുത്ത തീരുമാനങ്ങള്‍ തനിക്ക് തിരിച്ചടിയായിട്ടുള്ളതിനാല്‍ ആ ഓഫര്‍ അദ്ദേഹം നിരസിക്കുകയും ചെയ്യുന്നു. ഒട്ടേറെ പാഠങ്ങളാണ് Moneyball എന്ന ചിത്രം സംരംഭകര്‍ക്ക് നല്‍കുന്നത്. ഒരു കാന്റിഡേറ്റിനെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഇന്റ്യൂഷന് പകരം സ്‌കില്ലില്‍ ഫോക്കസ് ചെയ്യണമെന്നും പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരം കണ്ടെത്താന്‍ വ്യത്യസ്തമായി ചിന്തിക്കണമെന്നും സിനിമ സന്ദേശം നല്‍കുന്നു.

ബോക്സോഫീസ് തകര്‍ത്തോടിയ ചിത്രം

മൈക്കിള്‍ ലൂയിസിന്റെ മണിബോള്‍ ദ ആര്‍ട്ട് ഓഫ് ആന്‍ അണ്‍ഫെയര്‍ ഗെയിം എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബെനറ്റ് മില്ലര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബ്രാഡ് പിറ്റാണ് ബില്ലി ബീന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പീറ്റര്‍ ബ്രാന്റിനെ അവതരിപ്പിച്ച ജോനാ ഹില്ലിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടി. 2011 ടോറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പടെ പ്രദര്‍ശിപ്പിച്ച ചിത്രം 110.2 മില്യണ്‍ ഡോളറാണ് ബോക്‌സോഫീസ് കലക്ഷനായി നേടിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version