ഒഡീഷയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് കരുത്തേകാന്‍ നാഷണല്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്
ഒഡീഷയ്ക്ക് പുറത്തുള്ള ഒറിയക്കാരായ നിക്ഷേപകരെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റ്ത്തിലേക്ക് ആകര്‍ഷിക്കാനും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നാഷണല്‍ എക്സ്പോഷര്‍ ലഭിക്കാനുമായി സംസ്ഥാന സര്‍ക്കാരും ഒഡീഷ കോര്‍പ്പറേറ്റ് ഫൗണ്ടേഷനും സംഘടിപ്പിച്ച നാഷണല്‍ സ്റ്റാര്‍ട്ടപ് കോണ്‍ക്ലേവില്‍ ടെക്നോളജി ഓരോ ഇന്‍ഡിവിജ്വലിനും നല്കുന്ന ഓപ്പര്‍ച്യൂണിറ്റി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് എടുത്തു പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര എംഎസ്എംഇ വകുപ്പ് സഹമന്ത്രി പ്രതാപ് ച്ന്ദ്ര സാരംഗിയും പങ്കെടുത്തു.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വരെ ഇന്ത്യന്‍ സാന്നിധ്യം
ഒഡീഷയില്‍ നിന്നുള്ള ഇന്‍വെസ്റ്റേഴ്സും മെന്റേഴ്സും എന്‍ട്രപ്രണേഴ്സും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രമുഖര്‍ കോണ്‍ക്ലേവില്‍ പങ്കാളികളായി. ഇന്ത്യന്‍ വംശജരായ ആളുകളും യുവ സംരംഭകരും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രത്യേകിച്ച് ആരോഗ്യ, സാമ്പത്തിക, ഐടി വ്യവസായ രംഗങ്ങളില്‍ മുഖ്യ സ്ഥാനം നേടുന്നുണ്ട്. 70കളിലും 80കളിലുമുള്ള ഭാവനയും പരിശ്രമവുമാണ് അവരെ അവിടെ എത്തിച്ചതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് എക്കോസ്സ്റ്റത്തില് രാജ്യത്തെ മുന്‍പന്തിയില്‍ എത്തിക്കുകയാണ് നവീന്‍ പട്നായിക് സര്‍ക്കാരിന്റെ ലക്ഷ്യെമന്ന് ഒഡീഷയില്‍ നിന്നുള്ള രാജ്യസഭാംഗം അമര്‍ പട്നായിക് പറഞ്ഞു.
ഷോക്കേസ് ചെയ്തത് 40 സ്റ്റാര്‍ട്ടപ്പുകള്‍
ഒഡീഷയില്‍ നിന്നുള്ള 40 ഓളം മികച്ച സ്റ്റാര്‍ട്ടപ്പുകളെ കോണ്‍ക്ലേവില്‍ ഷോക്കേസ് ചെയ്തു. സംസ്ഥാനത്തിന്റെ വികസത്തിന് സ്റ്റാര്‍ട്ടപ്പുകളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഡീഷ കോര്‍പ്പറേറ്റ് ഫൗണ്ടേഷന് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.