സംസ്ഥാനത്തെ സംരംഭക അന്തരീക്ഷത്തില്‍ ഗുണപരമായ ഇടപെടലുമായി ചാനല്‍ അയാം ഡോട്ട്കോം സംഘടിപ്പിക്കുന്ന ഞാന്‍ സംരംഭകന്. പരിപാടിയില്‍ സംസാരിക്കവേ, സംരംഭകര്‍ക്കായി കെഎസ്ഐഡിസി നല്കുന്ന സപ്പോര്‍ട്ടാണ് ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന് വിശദീകരിച്ചത്. എന്ത് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ആമുഖത്തോടെ തിരുവനന്തപുരത്ത് നടന്ന സംരംഭക പരിശീലന പരിപാടി ഞാന്‍ സംരംഭകനില്‍ സംരംഭകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങളും, സാമ്പത്തിക പിന്തുണയും വിദഗ്ധര്‍ വിശദീകരിച്ചു. കെഎസ്ഐഡിസി, കിന്‍ഫ്ര, കെബിപ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തെ 5 ജില്ലകളില്‍ ചാനല്‍ അയാം ഡോട്ട് കോം സംഘടിപ്പിച്ച സംരംഭക പരിശീലന പരിപാടിയില്‍ ഞാന്‍ നവസംരംഭകരും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരും പങ്കാളികളായി.
ആദ്യ സര്‍ക്യൂട്ടില്‍ പങ്കെടുതത് 800 യുവ സംരംഭകര്‍
സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനത്ത് ഒരു മീഡിയ നടത്തുന്ന ഏറ്റവും വലിയ പരിശീലന പരിപാടികളിലൊന്നായ ഞാന്‍ സംരംഭകനില്‍ സംരംഭകര്‍ക്ക് വേണ്ട കമ്പനി, ലീഗല്‍ ഗൈഡന്‍സും എല്ലാ വേദികളിലും ഒരുക്കിയിരുന്നു. ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ട് നല്കുന്ന ബിസിനസ് ക്ലിനിക് ഞാന്‍ സംരംഭകന്റെ ഏറ്റവും വലിയ പ്രത്യേകതയായി. 800 ഓളം യുവസംരംഭകര്‍, 25ഓളം വിദഗ്ധ സെഷനുകള്‍, 30 തിലധികം എക്സ്പേര്‍ട്ട് പ്രൊഫഷണലുകള്‍, സംരംഭക കമ്മ്യൂണിറ്റികളുമായുള്ള നെറ്റവര്‍ക്കിംഗ് എന്നിവയൊക്കെ ഞാന്‍ സംരംഭകന്റെ 5 ജില്ലകളിലായി നടന്ന ആദ്യ സര്‍ക്യൂട്ടിന്റെ ഭാഗമായി.
സംരംഭക ആശയം മുതല്‍ ലോണിനുള്ള ഗൈഡന്‍സ് വരെ
സംരംഭകര്‍ക്കായി ചാനല്‍ അയാം സംഘടിപ്പിച്ച ഞാന്‍ സംരംഭകന് പരിപാടി തിരുവനന്തപുരത്ത്, കെഎസ്ഐഡിസി, കിന്‍ഫ്ര, ജില്ലാ വ്യവസായ കേന്ദ്രം, നോര്‍ക്ക, ജെന്റര്‍ പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന വര്‍ക്ക്ഷോപ്പ് സംരംഭര്‍ക്കും, സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള മികച്ച നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോമായി. സംരംഭകരുടെ ആശയങ്ങളെ സപ്പോര്‍ട്ട് ചെയ്യാനും വണ്‍ ടു വണ്‍ മെന്ററിംഗിനുമായി സംഘടിപ്പിച്ച ബിസിനസ് ക്ലിനിക്കും ഞാന്‍ സംരംഭകന്റെ ഭാഗമായി. വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന ഇന്ററാക്ടീവ് സെഷനുകളോടൊപ്പം പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഹെല്പ് ഡെസ്ക്കുകളും, പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.